Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.ബി.എസ്​.ഇ പ്ലസ്​...

സി.ബി.എസ്​.ഇ പ്ലസ്​ ടു:  ബഹ്​റൈൻ സ്​കൂളുകൾക്ക്​ തിളക്കമാർന്ന ജയം

text_fields
bookmark_border
സി.ബി.എസ്​.ഇ പ്ലസ്​ ടു:  ബഹ്​റൈൻ സ്​കൂളുകൾക്ക്​ തിളക്കമാർന്ന ജയം
cancel
camera_alt??????? ???????? ??????, ???????, ??????? ?????????? ????? ??? ?????? ????????, ??? ?? ????, ???? ?????

മനാമ: സി.ബി.എസ്​.ഇ. പ്ലസ്​ ടു പരീക്ഷയിൽ ബഹ്​റൈൻ ഇന്ത്യൻ സ്​കൂളിന്​ മികച്ച വിജയം. 500ൽ 486 മാർക്ക്​ നേടിയ (97.2 ശതമാനം) നേഹ ചിന്നു ഇടിക്കുളയാണ്​ സ്​കൂളിലും ബഹ്​റൈനിലും ഒന്നാമതെത്തിയത്​. 485 മാർക്ക്​ നേടിയ കൃപ ആൻ തരകൻ രണ്ടാം സ്​ഥാനവും 483 മാർക്ക്​ കരസ്​ഥമാക്കിയ അമൃത മുരളി  മൂന്നാം സ്​ഥാനവും നേടി. സ്​കൂളിൽ ഇത്തവണ മൊത്തം 673പേരാണ്​ പരീക്ഷ എഴുതിയത്​.ഇതിൽ കമ്പാർട്​മ​െൻറ്​ സൗകര്യം ലഭിച്ച 34പേരെ കൂടി കൂട്ടിയാൽ മൊത്തം 658 പേർ പാസായി. വിജയശതമാനം 97.8ആണ്​. 

മാർക്കി​​െൻറ അടിസ്​ഥാനത്തിൽ കഴിഞ്ഞ ഏഴുവർഷത്തി​നിടെയുള്ള ഏറ്റവും മികച്ച നേട്ടമാണ്​ ഇക്കൊല്ലത്തേതെന്ന്​ സ്​കൂൾ അധികൃതർ പറഞ്ഞു. സ്​കൂളിലെ രണ്ടു കുട്ടികൾ ഇക്കണോമിക്​സിലും ഗണിതത്തിലും ​ബയോടെക്​നോളജിയിലും മുഴുവൻ മാർക്ക്​ നേടി. ഇക്കണോമിക്​സിൽ ആദ്യമായാണ്​ 100 മാർക്ക്​ ലഭിക്കുന്നത്​. മാർക്കറ്റിങിലും എഞ്ചിനിയറിങ്​ ഗ്രാഫിക്​സിലും ഒാരോ കുട്ടി വീതം 100 മാർക്ക്​ നേടി. വിവിധ സ്​ട്രീമുകളിൽ സ്​കൂളിൽ നിന്ന്​ ഏറ്റവുമധികം മാർക്ക്​ നേടിയവർ (ഒന്ന്​, രണ്ട്​,മൂന്ന്​ എന്ന ക്രമത്തിൽ): സയൻസ്​: കൃപ ആൻ തരകൻ, അമൃത മുരളി, തരുൺ താലിയത്ത്​. ​കോമേഴ്​സ്​: നേഹ ചിന്നു ഇടിക്കുള, അനിരുദ്ധ്​ നാരായണൻ സുരേഷ്​, പരിചയ്​ ശർമ. ഹ്യുമാനിറ്റീസ്​: രുചിത ദേവേന്ദ്ര മുഖിയ, സഫ അബ്​ദുല്ല, ഗായത്രി മോഹനൻ. വിവിധ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക്​ നേടിയവർ: ഗണിതം^കൃപ ആൻ തരകൻ, അമൃത മുരളി, ഫിസിക്​സ്​,ബയോളജി^ആയത്​ രജ്ജക്​ ശൈഖ്​, കമ്പ്യൂട്ടർ സയൻസ്​^കൃപ ആൻ തരകൻ, കെമിസ്​ട്രി^പ്രണവ്​ പ്രമോദ്​, ഹോം സയൻസ്​^ഷഗുഫ്​ത ടഫെയ്​ൽ, ഇൻഫൊമാറ്റിക്​സ്​ പ്രാക്​ടീസസ്​^ലിയ സായിറ ജേക്കബ്​, സോഷ്യോളജി^രുചിത ദേവേന്ദ്ര മുഖിയ, മാർക്കറ്റിങ്​^മെലിസ ജെയ്​ൻ, സൈക്കോളജി^സഫ അബ്​ദുല്ല, ഇംഗ്ലിഷ്​^ഭദ്ര എൻ.മേനോൻ, ആൻഡ്രിയ സ്​റ്റിഫാനി രാജ്​, നവീൻ മാത്യൂസ്​ രെഞ്​ജി, ഇക്കണോമിക്​സ്​^നേഹ ചിന്നു ഇടിക്കുള, ഭദ്ര എൻ.മേനോൻ, ബയോടെക്​നോളജി^ആഷ്​ലി ആൻ ടോം, എയ്​ഞ്ചൽ ചെറുവത്തൂർ ആ​േൻറാ, എഞ്ചിനിയറിങ്​ ഗ്രാഫിക്​സ്​^സബീൽ ഫസലുദ്ദീൻ പാർകർ, ബിസിനസ്​ സ്​റ്റഡീസ്​^നേഹ ചിന്നു ഇടിക്കുള, അനിരുദ്ധ്​ നാരായണൻ സുരേഷ്​, കെയ്​ത്ത്​ ആൻറണി, എക്കൗണ്ടൻസി^നേഹ ചിന്നു ഇടിക്കുള, അനിരുദ്ധ്​ നാരായണൻ സുരേഷ്​, മൾട്ടിമീഡിയ^ ഡി.എം. ലക്ഷിമ മധുശാനി.

മുഴുവൻ വിഷയങ്ങളിലും എ^വൺ​ ലഭിച്ചവർ: നേഹ ചിന്നു ഇടിക്കുള, കൃപ ആൻ തരകൻ, അമൃത മുരളി, തരുൺ താലിയത്ത്​, അനിരുദ്ധ്​ നാരായണൻ സുരേഷ്​, കീർത്തിക പ്രഭല, എസ്​. ആദിത്യ, ആയത്​ രജ്ജക്​ ശൈഖ്​, ഫ്രജോൺ ബ്രി​േട്ടാ ബ്രഗൻസ, ആഷ്​ലി അന്ന ടോം, അഭിഷേക്​ ജോസഫ്, പരിചയ്​ ശർമ, ആകാശ്​ ഗണേശമൂർത്തി, കെയ്​ത്ത്​ ആൻറണി.

 സ്​കൂളിന്​ തിളക്കമാർന്ന വിജയം നേടാനായത്​ കൂട്ടായ പരിശ്രമം വഴിയാണെന്ന്​ ചെയർമാൻ പ്രിൻസ്​ നടരാജൻ പറഞ്ഞു. അധ്യാപകരുടെ നിസ്വാർഥ സേവനമാണ്​ ഇതിലെ പ്രധാന ഘടകം. കൃത്യമായ ആസൂത്രണം വഴിയാണ്​ നല്ല വിജയശതമാനം നേടാനായത്​. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക്​ പ്രത്യേക പരിശീലനം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ ചെയർമാനും പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമിയും അഭിനന്ദിച്ചു.

ന്യൂ ഇന്ത്യൻ സ്​കൂളിൽ 98ശതമാനമാണ്​ വിജയം.146പേർ പരീക്ഷ എഴുതിയതിൽ 101 കുട്ടികൾക്ക്​ ഫസ്​റ്റ്​ ക്ലാസും 44പേർക്ക്​ ഡിസ്​റ്റിങ്​ഷനും ലഭിച്ചു. സ്​കൂളിൽ സയൻസ്​ സ്​ട്രീമിൽ ജെയ്​സൺ മാത്യു തോമസും കോമേഴ്​സിൽ ആൻഷ്​ വിനയ്​ ഭാട്ടിയയും ഒന്നാമതെത്തി. വിജയികളെ ചെയർമാൻ ഡോ.ടി.ടി.തോമസും പ്രിൻസിപ്പൽ ഡോ.വി.ഗോപാലനും അനുമോദിച്ചു. അൽ നൂർ സ്​കൂളിലെ വിദ്യാർഥികളും മികച്ച വിജയം നേടി. സ്​കൂളിലെ 19ാമത്​ ബാച്ചാണിത്​. സയൻസ്​ സ്​ട്രീമിൽ രേഷ്​മ മിക്കി ഷാജിയും കോമേഴ്​സിൽ ഹാനി അഷ്​റഫ്​ ബൗദിനയുമാണ്​ ഒന്നാമത്​. സ്​കൂൾ ചെയർമാൻ അലി ഹസനും ഡയറക്​ടർ ഡോ. മുഹമ്മദ്​ മശ്​ഹൂദും വിജയികൾക്ക്​ അഭിനന്ദനം അറിയിച്ചു. ഇബ്​നുൽ ഹൈഥം സ്​കൂളിൽ 79കുട്ടികൾ പരീക്ഷ എഴുതിയതിൽ സയൻസ്​ സ്​ട്രീമിൽ 32ഉം കോമേഴ്​സിൽ 42ഉം കുട്ടികൾ പാസായി. സയൻസിൽ ഒന്നാമതെത്തിയത്​ പി. റാഥിയ ആണ്.കോമേഴ്​സിൽ സുമയ ഇബ്രാഹിം ഒന്നാമതെത്തി. സ്​കൂൾ ചെയർമാൻ ഷക്കീൽ അഹ്​മദ്​ അസ്​മിയും പ്രിൻസിപ്പൽ ഡോ.മുഹമ്മദ്​ തയബും വിജയികളെ അനുമോദിച്ചു.ന്യൂമില്ലേനിയം സ്​കൂളിൽ 100ശതമാനമാണ്​ വിജയം. സയൻസ്​ സ്​ട്രീമിലെ 22 കുട്ടികൾക്ക്​ 90ശതമാനത്തിന്​ മുകളിൽ മാർക്ക്​ ലഭിച്ചു. 16 കുട്ടികൾക്ക്​ എല്ലാവിഷയങ്ങളിൽ എ^വൺ ലഭിച്ചു. സയൻസിൽ കാർത്തിക്​ സായ്​ കൃഷ്​ണനും കോമേഴ്​സിൽ ഗർവിത മേഹ്​തയുമാണ്​ ഏറ്റവും മികച്ച വിജയം നേടിയത്​. മൊത്തം 81 കുട്ടികളാണ്​ പരീക്ഷ എഴുതിയത്​. ചെയർമാൻ രവി പിള്ളയും അധ്യാപകരും വിദ്യാർഥികളെ അനുമോദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE
News Summary - cbse bahrain
Next Story