സി.ബി.എസ്.ഇ പരീക്ഷ: ബഹ്റൈനിലെ സ്കൂളുകൾക്ക് മികച്ച വിജയം
text_fieldsപന്ത്രണ്ടാം ക്ലാസ്: ഇന്ത്യൻ സ്കൂളിന് 98.4% വിജയം
മനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടി. സ്കൂൾ മൊത്തത്തിൽ 98.4 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ മാർച്ചിൽ നടത്തിയ പരീക്ഷയിൽ ആകെ 616 വിദ്യാർഥികൾ ഹാജരായിരുന്നു. 32 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A1 ഗ്രേഡ് ലഭിച്ചു. 14.9 ശതമാനം വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ നേടിയപ്പോൾ 56.98 ശതമാനം പേർക്ക് 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 89.77% വിദ്യാർഥികൾക്ക് 60% ഉം അതിൽ കൂടുതലും ലഭിച്ചു. മൊത്തം 22 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി: കമ്പ്യൂട്ടർ സയൻസ്, ഇൻഫോർമാറ്റിക്സ് പ്രാക്ടിസ്, എൻജിനീയറിങ് ഗ്രാഫിക്സ് എന്നിവയിൽ അഞ്ച് വിദ്യാർഥികൾ വീതവും കെമിസ്ട്രി, സൈക്കോളജി എന്നിവയിൽ രണ്ട് വിദ്യാർഥികൾ വീതവും ബയോളജി, ഹോം സയൻസ്, മാർക്കറ്റിങ് എന്നിവയിൽ ഓരോ വിദ്യാർഥി വീതവും 100 മാർക്ക് നേടി.
സ്കൂൾ ടോപ്പർമാർ
ഫാത്തിമ നവര നവാസ്, സയ്യിദ് അസീല മാഹീൻ അബൂബക്കർ, ശ്രീപ്രഹ്ലാദ് മുകുന്ദൻ, ഹൈഫ മുഹമ്മദ് ഷിറാസ് എന്നിവരാണ് സ്കൂൾ ടോപ്പർമാർ. എല്ലാ സ്കൂൾ ടോപ്പർമാർക്കും 500ൽ 485 ലഭിച്ചു -97% . 96.8 ശതമാനം (484/500) നേടിയ ധനേഷ് സുബ്രഹ്മണ്യനും തേജൽ കാർത്തികേയനും സ്കൂളിൽ രണ്ടാം സ്ഥാനത്താണ്. ആൻ റെജി ജോൺ 96.4% (482/500) നേടി സ്കൂളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സയൻസ് ടോപ്പർമാർ
സയൻസ് സ്ട്രീമിൽ 97% (485/500) നേടിയ ശ്രീപ്രഹ്ലാദ് മുകുന്ദനും ഹൈഫ മുഹമ്മദ് ഷിറാസും ഒന്നാം സ്ഥാനം നേടി. 96.8% (484/500) നേടിയ ധനേഷ് സുബ്രഹ്മണ്യനും തേജൽ കാർത്തികേയനും സയൻസ് സ്ട്രീമിൽ രണ്ടാം സ്ഥാനം നേടി. ഹരിറാം ചെമ്പ്ര, വൈശാഖ് പവിത്രൻ, വിസ്മയ ഷമിത സുനിൽ എന്നിവർ 96 ശതമാനം മാർക്കോടെ (480/500) സയൻസ് സ്ട്രീമിൽ മൂന്നാം സ്ഥാനം നേടി.
കോമേഴ്സ് ടോപ്പർമാർ
97% (485/500) നേടിയ സയ്യിദ് അസീല മാഹീൻ അബൂബക്കറാണ് കോമേഴ്സ് സ്ട്രീമിൽ ടോപ്പർ. 94.2% (471/500) മാർക്കോടെ കോമേഴ്സ് സ്ട്രീമിൽ രണ്ടാം സ്ഥാനത്താണ് റാണിം. കോമേഴ്സ് വിഭാഗത്തിൽ 94 ശതമാനം (470/500) നേടിയ പ്രണിത് പള്ളിപ്പുറത്തും ഗ്ലിനസ് സൂസൻ സജുവും മൂന്നാം സ്ഥാനത്താണ്.
ഹ്യുമാനിറ്റീസ് ടോപ്പർമാർ
97% (485/500) മാർക്ക് നേടിയ ഫാത്തിമ നവര നവാസ് ആണ് ഹ്യുമാനിറ്റീസ് സ്ട്രീമിൽ ടോപ്പർ. 96.4% (482/500) നേടിയ ആൻ റെജി ജോൺ ഹ്യുമാനിറ്റീസ് സ്ട്രീമിൽ രണ്ടാം സ്ഥാനത്താണ്. 92.6 ശതമാനം നേടിയ ലിൻഡ സാറ ജോസഫാണ് 463 മാർക്കോടെ മൂന്നാം സ്ഥാനത്ത്.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അക്കാദമിക കാര്യങ്ങളുടെ ചുമതലയുള്ള അസി. സെക്രട്ടറി രഞ്ജിനി മോഹൻ, മറ്റു ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ മികച്ച പ്രകടനത്തിന് വിദ്യാർഥികളെയും മാർഗദർശനം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്ഥാപനത്തിന്റെയും അർപ്പണബോധം പ്രകടമാക്കുന്ന മികച്ച പരീക്ഷാഫലങ്ങളോടെ ഇന്ത്യൻ സ്കൂൾ അഭിമാനകരമായ മറ്റൊരു നേട്ടം ആഘോഷിക്കുന്നതായി ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. ശ്രദ്ധേയമായ നേട്ടത്തിന് സംഭാവന നൽകിയ വിദ്യാർഥികൾക്കും പിന്തുണയേകിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി നന്ദി അറിയിച്ചു.
വിശദാംശങ്ങൾ
4 വിദ്യാർഥികൾക്ക് ഏറ്റവും ഉയർന്ന മാർക്ക് : 485/500 (97%)
32 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ വൺ
93 വിദ്യാർഥികൾക്ക് ഓൾ എ ഗ്രേഡുകൾ (A1, A2)
14.9% വിദ്യാർഥികൾക്ക് 90% ഉം അതിൽ കൂടുതലും
56.98 % വിദ്യാർഥികൾക്ക് 75% ഉം അതിൽ കൂടുതലും
89.77% വിദ്യാർഥികൾക്ക് 60% ഉം അതിനുമുകളിലും
5 വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ സയൻസിൽ 100
ഇൻഫോർമാറ്റിക്സ് പ്രാക്ടിസിൽ 5 വിദ്യാർഥികൾക്ക് 100
എൻജിനീയറിങ് ഗ്രാഫിക്സിൽ 5 വിദ്യാർഥികൾക്ക് 100
കെമിസ്ട്രിയിൽ 2 വിദ്യാർഥികൾക്ക് 100
2 വിദ്യാർഥികൾക്ക് സൈക്കോളജിയിൽ 100
ഒരു വിദ്യാർഥിക്ക് ബയോളജിയിൽ 100
ഹോം സയൻസിൽ ഒരു വിദ്യാർഥിക്ക് 100
ഒരു വിദ്യാർഥിക്ക് മാർക്കറ്റിങ്ങിൽ 100
ഒരു വിദ്യാർഥിക്ക് സാമ്പത്തിക ശാസ്ത്രത്തിൽ 99
അക്കൗണ്ടൻസിയിൽ ഒരു വിദ്യാർഥിക്ക് 99
ഒരു വിദ്യാർഥിക്ക് ബയോടെക്നോളജിയിൽ 99
6 വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ 98
ഒരു വിദ്യാർഥിക്ക് ബിസിനസ് സ്റ്റഡീസിൽ 97
ഒരു വിദ്യാർഥിക്ക് ഗണിതത്തിൽ 97
2 വിദ്യാർഥികൾക്ക് ഫിസിക്സിൽ 96
ഒരു വിദ്യാർഥിക്ക് സോഷ്യോളജിയിൽ 95
അപ്ലൈഡ് മാത്തമാറ്റിക്സിൽ ഒരു വിദ്യാർഥിക്ക് 86
പത്താം ക്ലാസ്: ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂളിന് 100% വിജയം
മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂളിന് 100% വിജയം. പരീക്ഷയെഴുതിയ 130 വിദ്യാർഥികളും വിജയിച്ചു. ആയിഷ ഖാത്തൂൻ, സേറ മറിയം, മറിയം സയ്യിദ് മുഹമ്മദ് ലുക്മാൻ എന്നിവർ 94.80% നേടി ഒന്നാം സ്ഥാനത്തെത്തി.
ആയിഷ ആബിദി 94.60% നേടി രണ്ടാം സ്ഥാനവും ആലിയ ആരിഫ് 94.20% നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ശകീൽ അഹ്മദ് ആസ്മി, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യിബ് എന്നിവർ നേട്ടം കൈവരിച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുകയും വിദ്യാർഥികൾക്ക് മികച്ച കരിയർ ആശംസിക്കുകയും ചെയ്തു. ഈ നേട്ടത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ച ജീവനക്കാരെയും അവർ അഭിനന്ദിച്ചു.
സബ്ജക്ട് ടോപ്പർമാർ
ഇംഗ്ലീഷ്: ആയിഷ അബിദി 97: ഹിന്ദി: തൂബ ഫാത്തിമ 96, അറബിക്: മറിയം സയ്യിദ് മുഹമ്മദ് ലുക്മാൻ 98,
മലയാളം: ആഷ്ന സജി 99, ഉർദു: ഇൗമാൻ നസീർ മഹ്മൂദ് 100, മാത്തമാറ്റിക്സ്: ഹംസ അഹമ്മദ് ചൗഹാൻ 99,
സയൻസ്: മറിയം സയ്യിദ് മുഹമ്മദ് ലുക്മാൻ 97,8. സോഷ്യൽ സയൻസ്: ഷമീർ അഹ്മദ് ഷേക്ക് മുക്താർ 97.
പന്ത്രണ്ടാം ക്ലാസ്: ന്യൂ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം
മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂളിന് മികച്ച വിജയം. പരീക്ഷയെഴുതിയ 194 വിദ്യാർഥികളിൽ 101 ഡിസ്റ്റിങ്ഷനുകൾ ഉൾപ്പെടെ 174 വിദ്യാർഥികൾ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി. സയൻസ് സ്ട്രീമിൽ സുദർശൻ രംഗനാഥൻ മികച്ച പ്രകടനത്തോടെ ടോപ്പറായി. -98% സ്കോർ. മാർവിൻ ഫ്രാൻസിസ് കൈതാരത്ത് 96.4% സ്കോർ നേടി രണ്ടാമതെത്തി. ഫിദ ഫാത്തിമ മൂന്നാം സ്ഥാനവും നേടി -94.6%.
കൊമേഴ്സ് സ്ട്രീമിൽ മികച്ച സ്കോറോടെ കൃതിക ശർമ ഒന്നാം സ്ഥാനം കരസ്ഥമാക്കി -93.6%. മുഹമ്മദ് ഷാഹിദ് ഷംനാദ് 93.4 ശതമാനം മാർക്ക് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 93 ശതമാനം സ്കോറോടെ ഹാദിയ സലീം മൂന്നാം സ്ഥാനത്തെത്തി.
സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി തോട്ടുമാലിൽ, സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥ മേനോൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സ്കൂൾ മാനേജ്മെൻറ് അംഗങ്ങൾ എന്നിവർ വിദ്യാർഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിനും പിന്തുണക്കും നന്ദി പറഞ്ഞു.
സബ്ജക്ട് ടോപ്പർമാർ
ഇംഗ്ലീഷ് -(100) അനുപ്രിയ സുധീർ, മാത്തമാറ്റിക്സ് -(100) സുദർശൻ രംഗനാഥൻ, ഫിസിക്സ് -(96) സുദർശൻ രംഗനാഥൻ, കെമിസ്ട്രി -(100) ആരോൺ എബ്രഹാം ബാബു, ബയോളജി -(99) സുദർശൻ രംഗനാഥൻ, കമ്പ്യൂട്ടർ - (99) മാർവിൻ ഫ്രാൻസിസ് കൈതാരത്ത്, ഇക്കണോമിക്സ് -(95) കൃതിക ശർമ, ബിസിനസ് സ്റ്റഡീസ് -(95) ജോഷ്വ ജോയൽ ഫെർണാണ്ടസ്, അക്കൗണ്ടൻസി -(98) കൃതിക ശർമ, മാർക്കറ്റിങ് -(99) ദേവി ചരുവിള സാം, ഇൻഫോർമാറ്റിക്സ് പ്രാക്ടീസ് -(97) 1. ഹാദിയ സലീം, 2. ഡാനിയൽ തോമസ്, അപ്ലൈഡ് മാത്തമാറ്റിക്സ് -(93) മുഹമ്മദ് ഷാഹിദ് ഷംനാട്.
പത്താം ക്ലാസ്: ഇന്ത്യൻ സ്കൂളിന് ഉജ്ജ്വല വിജയം
മനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദിത്യൻ വയാറ്റ് നായർ 98% ശതമാനം (490/500 ) മാർക്ക് നേടി സ്കൂളിൽ ഒന്നാമതെത്തി.
486 മാർക്ക് (97.2%) വീതം നേടിയ ജിസെൽ ഷാരോൺ ഫെർണാണ്ടസ്, ഏബൽ ജോൺ അഗസ്റ്റിൻ, ആദ്യ ശ്രീജയ്, അനന്തകൃഷ്ണ സതീഷ് ബിജി എന്നിവർ രണ്ടാം സ്ഥാനം നേടി. 485 (97%) മാർക്ക് നേടിയ അക്ഷത ശരവണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സ്കൂൾ ശ്രദ്ധേയമായ 99.9% വിജയശതമാനം കൈവരിച്ചു. 19 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നേടി. 76 വിദ്യാർഥികൾ എല്ലാ വിഷയത്തിലും A ഗ്രേഡ് കരസ്ഥമാക്കി. കൂടാതെ, 79.72% വിദ്യാർഥികൾ മൊത്തത്തിൽ 60% ഉം അതിൽ കൂടുതലും നേടിയപ്പോൾ 52.81% പേർ 75% ഉം അതിൽ കൂടുതലും നേടി. 14.29% വിദ്യാർഥികൾ 90%-ഉം അതിനുമുകളിലും കൈവരിച്ചു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അക്കാദമിക്സ് ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയും ഇസി അംഗവുമായ രഞ്ജിനി മോഹൻ, മറ്റു ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും പിന്തുണയേകിയ അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു.
വിശദാംശങ്ങൾ
• സ്കൂൾ ടോപ്പർക്ക് 500ൽ 490 (98%) ലഭിച്ചു
• 19 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും A1 ഗ്രേഡുകൾ
• 76 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ്
• 79.72% വിദ്യാർഥികൾക്ക് (625) 60% ഉം അതിൽ കൂടുതലും
• 52.81% വിദ്യാർഥികൾക്ക് (414) 75% ഉം അതിൽ കൂടുതലും
• 14.29% വിദ്യാർഥികൾക്ക് (112) 90% ഉം അതിൽ കൂടുതലും
• ഗണിതത്തിൽ 4 വിദ്യാർഥികൾക്ക് 100
• ഒരു വിദ്യാർഥിക്ക് സംസ്കൃതത്തിൽ 100
• രണ്ട് വിദ്യാർഥികൾക്ക് ഫ്രഞ്ച് ഭാഷയിൽ 100
• മൂന്ന് വിദ്യാർഥികൾക്ക് മലയാളത്തിൽ 100
• ഒരു വിദ്യാർഥിക്ക് ഇംഗ്ലീഷിൽ 100
• അഞ്ച് വിദ്യാർഥികൾക്ക് സയൻസിൽ 99
• സോഷ്യൽ സയൻസിൽ രണ്ട് വിദ്യാർഥികൾക്ക് 99
• ഒരു വിദ്യാർഥിക്ക് അറബിയിൽ 99
• രണ്ട് വിദ്യാർഥികൾക്ക് തമിഴിൽ 98
• ഒരു വിദ്യാർഥിക്ക് ഹിന്ദിയിൽ 97
• ഒരു വിദ്യാർഥിക്ക് ഉർദുവിൽ 95
പന്ത്രണ്ടാം ക്ലാസ്: ന്യൂ മില്ലേനിയം സ്കൂളിന് മികച്ച നേട്ടം
മനാമ: സി.ബി.എസ്. ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ന്യൂ മില്ലേനിയം സ്കൂളിന് മികച്ച നേട്ടം. 133 വിദ്യാർഥികളിൽ 39 പേർ 90 ശതമാനത്തിനും മുകളിൽ സ്കോർ ചെയ്തു. 99 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി. 45 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോടെ മികച്ച വിജയം നേടി. സയൻസ് സ്ട്രീമിൽ പരീക്ഷയെഴുതിയ 101 കുട്ടികളിൽ 28 പേർ 90 ശതമാനത്തിന് മുകളിൽ മാർക്കു നേടി. 35 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡോടെ മികവ് പുലർത്തി.
കോമേഴ്സ് സ്ട്രീമിൽ പങ്കെടുത്ത 23 വിദ്യാർഥികളിൽ ഏഴ് വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്കു നേടി. എട്ട് വിദ്യാർഥികളും എല്ലാ വിഷയങ്ങളിലും ‘എ ഗ്രേഡോടെ’ മികവ് പുലർത്തി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ പരീക്ഷയെഴുതിയ ഒമ്പത് വിദ്യാർഥികളിൽ, നാല് വിദ്യാർഥികൾ 90 ശതമാനം മാർക്കിന് മുകളിൽ നേടി. രണ്ട് വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും ‘എ ഗ്രേഡോടെ’ മികവ് പുലർത്തി. സയൻസ് സ്ട്രീമിൽ മുഹമ്മദ് കൈഫ് മസിയുദ്ദീൻ 96.8 ശതമാനം നേടി സ്കൂളിൽ ഒന്നാമതെത്തി. കോമേഴ്സ് സ്ട്രീമിൽ സിന്റ മറിയം ഷിബുവാണ് 97ശതമാനം മാർക്കോടെ ടോപ്പ് സ്കോറർ. സ്കൂൾ ചെയർമാൻ ഡോ. രവി പിള്ളയും മാനേജിങ് ഡയറക്ടർ ഗീത രവി പിള്ളയും പ്രിൻസിപ്പലിനെയും അധ്യാപകരെയും വിദ്യാർഥികളെയും അഭിനന്ദിച്ചു. വിദ്യാർഥികൾക്ക് ഭാവിയിലും വിജയം ആശംസിക്കുകയും ചെയ്തു.
സ്കൂൾ ടോപ്പർമാർ
ഒന്നാം സ്ഥാനം: ഹെത്വി ആനന്ദ് ഷാ 97.2 %, രണ്ടാം സ്ഥാനം: സിന്റ മറിയം ഷിബു 97 %, മൂന്നാം സ്ഥാനം: മുഹമ്മദ് കൈഫ് മസിയുദ്ദീൻ 96.8 %.
മുഴുവൻ മാർക്കും നേടിയ വിദ്യാർഥികൾ: സൈക്കോളജി -വർഷിണി വേൽമുരുഗൻ, മറിയം ഫാറൂഖ് മാപാരി, ശ്ലോക് പരിതോഷ് പാലവ്
ടോപ്പേഴ്സ് സയൻസ് സ്ട്രീം
ഒന്നാം സ്ഥാനം: മുഹമ്മദ് കൈഫ് മസിയുദ്ദീൻ (96.8 %), രണ്ടാംസ്ഥാനം: ആര്യൻ റോയ് ചൗധരി (96.2 %), മൂന്നാം സ്ഥാനം: അഥർവ അവിനാശ് മഹുലെ, ആന്റണി തൈക്കടവ്.
കോമേഴ്സ് സ്ട്രീം
ഒന്നാംസ്ഥാനം: സിൻറ മറിയം ഷിബു (97 %), രണ്ടാംസ്ഥാനം: രവികുമാർ (95.4 %), മൂന്നാം സ്ഥാനം: ഐറ മഹേഷ് നായർ (93.6 %)
ഹ്യൂമാനിറ്റീസ് സ്ട്രീം
ഒന്നാംസ്ഥാനം: ഹേത്വി ആനന്ദ് ഷാ (97.2 %), രണ്ടാം സ്ഥാനം: ശ്ലോക് പരിതോഷ് പാലവ് (94 %), മൂന്നാംസ്ഥാനം: ഇഷാൻ തല്ല (92.8 %)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.