സി.ബി.എസ്.ഇ വിജയികളെ ഇൻഡക്സ് പാരന്റ്സ് ഫോറം അഭിനന്ദിച്ചു
text_fieldsമനാമ: സി.ബി.എസ്.ഇ പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും സ്കൂൾ അധികൃതരെയും ഇൻഡക്സ് പാരന്റ്സ് ഫോറം അഭിനന്ദിച്ചു.
കോവിഡ് മഹാമാരിക്കുശേഷം ആദ്യമായി പരീക്ഷ എഴുതേണ്ടിവന്ന കുട്ടികൾക്ക് വലിയ തരത്തിലുള്ള പ്രയാസങ്ങളാണ് നേരിടേണ്ടിവന്നത്. മാനസികമായും വളരെ വലിയ പ്രയാസങ്ങൾ ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഈ വർഷം ഉന്നത വിജയം നേടിയ കുട്ടികളെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഇൻഡക്സ് കോഓഡിനേറ്റർ റഫീഖ് അബ്ദുല്ല പറഞ്ഞു. തുടർന്നുള്ള ഉപരിപഠനത്തിലും എല്ലാ ഭാവുകങ്ങളും നേരുന്നതായി ഇൻഡക്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.