Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രിൻസ്​ ഖലീഫയെ...

പ്രിൻസ്​ ഖലീഫയെ സി.സി.ജി അനുസ്​മരിച്ചു

text_fields
bookmark_border
പ്രിൻസ്​ ഖലീഫയെ സി.സി.ജി അനുസ്​മരിച്ചു
cancel
camera_alt

കാൻസർ കെയർ ഗ്രൂപ്പ് സംഘടിപ്പിച്ച പ്രിൻസ്​ ഖലീഫ അനുസ്​മരണത്തിൽനിന്ന്​ 

മനാമ: അ​ന്ത​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യെ കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് (സി.​സി.​ജി) അ​നു​സ്​​മ​രി​ച്ചു. ഒാ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ, പ്രി​ൻ​സ്​ ഖ​ലീ​ഫ​യു​ടെ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​മാ​യി 20 വ​ർ​ഷ​ക്കാ​ലം പ്ര​വ​ർ​ത്തി​ച്ച സി.​സി.​ജി പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി.​വി. ചെ​റി​യാ​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സ്​ ഖ​ലീ​ഫ​യു​മൊ​ത്തു​ള്ള അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. ജ​ന ഹൃ​ദ​യ​ങ്ങ​ളി​ൽ പ്രി​ൻ​സ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ എ​ക്കാ​ല​വും നി​ല​കൊ​ള്ളു​മെ​ന്ന്​ യോ​ഗ​ത്തി​ൽ പ​​​െ​ങ്ക​ടു​ത്ത​വ​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​െൻറ കാ​രു​ണ്യ മ​ന​സ്സും വി​ക​സ​ന കാ​ഴ്​​ച​പ്പാ​ടും സ്വ​ദേ​ശി- വി​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​ത്ത സ്നേ​ഹ സ​മീ​പ​ന​വും എ​ല്ലാ​വ​രും ചൂ​ണ്ടി​ക്കാ​ട്ടി.

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പ്രി​ൻ​സ്​ ഖ​ലീ​ഫ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്​​തി​രു​ന്ന സോ​മ​ൻ ബേ​ബി, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഐ.​സി.​ആ​ർ.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​നും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റു​മാ​യ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ റീ​ന ശ്രീ​ധ​ർ, ഐ​മാ​ക്ക് ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സി.​സി.​ജി അ​ഡ്വൈ​സ​ർ ഡോ. ​സ​ന്ധു അ​മ​ർ​ജി​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലിം, ട്ര​ഷ​റ​ർ സു​ധീ​ർ തി​രു​നി​ല​ത്ത്, എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം അ​ബ്​​ദു​ൽ സ​ഹീ​ർ, ശ്രീ​ജ ശ്രീ​ധ​ർ, രാ​ജേ​ഷ് ചേ​രാ​വ​ള്ളി, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prince KhalifaCCG Bahrain
Next Story