ആരോഗ്യസന്ദേശവുമായി യോഗദിനാചരണം
text_fieldsമനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഏഴാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഇന്ത്യൻ, ബഹ്റൈനി അസോസിയേഷനുകളുമായി സഹകരിച്ചാണ് യോഗദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ ഏഴിന് നടന്ന വെർച്വൽ പരിപാടിയിൽ നൂറിലധികം ഇന്ത്യക്കാരും ബഹ്റൈനികളും പെങ്കടുത്തു.
യോഗദിനം വിജയകരമാക്കാൻ പിന്തുണ നൽകിയ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. കോവിഡ് മഹാമാരിയുടെ നാളുകളിൽ യോഗയുടെ പ്രാധാന്യം വർധിക്കുന്നുവെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ആയുരാരോഗ്യ സൗഖ്യത്തിന് യോഗ എന്നതാണ് ഇത്തവണത്തെ യോഗദിനസന്ദേശം.
ജൂൺ 25ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്ററുമായി സഹകരിച്ച് നടത്തുന്ന പരിപാടിയോടെ ഇൗ വർഷത്തെ യോഗദിനാഘോഷങ്ങൾക്ക് സമാപനമാകും. ഒാരോ വീട്ടിലും യോഗ എന്ന പ്രമേയത്തിലാണ് പരിപാടി നടത്തുന്നത്.
യോഗദിനാചരണത്തിെൻറ ഭാഗമായി ബഹ്റൈനിൽ മൂന്നാഴ്ചക്കുള്ളിൽ 15ഒാളം പരിപാടികളാണ് സംഘടിപ്പിച്ചത്. പരിപാടികൾ വിജയകരമാക്കാൻ പിന്തുണ നൽകിയ ബഹ്റൈൻ സർക്കാറിനും വിവിധ അസോസിയേഷനുകൾക്കും സ്കൂളുകൾക്കും ആർട്ട് ഒാഫ് ലിവിങ് ബഹ്റൈൻ ചാപ്റ്റർ, ബഹ്റൈൻ ഇന്ത്യ കൾചറൽ ആൻഡ് ആർട്സ് സർവിസസ് തുടങ്ങിയ യോഗ സെൻററുകൾക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.