അന്ത്യ അത്താഴ ഓർമ പുതുക്കി പെസഹ ആചരിച്ചു
text_fieldsമനാമ: ബഹ്റൈൻ മനാമ തിരുഹൃദയ ദേവാലയത്തിൽ പെസഹയുടെ തിരുക്കർമങ്ങൾ നടന്നു. കാൽകഴുകൽ ശുശ്രൂഷ, അപ്പം മുറിക്കൽ, വി. കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവക്ക് വികാരി ഫാ. ഫ്രാൻസിസ് ജോസഫ്, സഹ വികാരി ഫാ. ജേക്കബ് കല്ലുവിള എന്നിവർ കാർമികത്വം വഹിച്ചു.
ഇന്ന് ദുഃഖവെള്ളിയാചരണം ഈസ ടൗൺ സേക്രഡ് ഹാർട്ട് സ്കൂളിൽ രാവിലെ എട്ടു മുതൽ നടക്കും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ ഭദ്രാസനത്തിൽപെട്ട ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെസഹ പെരുന്നാൾ ആചരിച്ചു. മാവേലിക്കര ഭദ്രാസനാധിപന്‍ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത വി. കുർബാനക്കും ശുശ്രൂഷകൾക്കും പ്രധാന കാർമികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ഫാ. തോമസ് ഡാനിയേൽ ആലഞ്ചേരി എന്നിവർ സഹകർമികരായിരുന്നു.
വെള്ളി രാവിലെ ഏഴ് മുതൽ സൽമാബാദ് ഗൾഫ് എയർ ക്ലബിൽെവച്ച് ദുഃഖവെള്ളി ശുശ്രൂഷകളും, ശനി വൈകീട്ട് ആറു മുതൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളും എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടക്കുമെന്ന് വികാരി ഫാ. സുനിൽ കുര്യൻ, സഹ വികാരി ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം.എം എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.