സി.എച്ച് അനുസ്മരണ സമ്മേളനം തിങ്കളാഴ്ച
text_fieldsമനാമ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഏഴിന് രാത്രി എട്ടുമണിക്ക് മനാമ കെ.എം.സി.സി ഹാളിൽ നടക്കും.
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് സംഘടിപ്പിക്കുന്നത്. ചരിത്രകാരനും മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് മെംബറുമായ എം.സി വടകര മുഖ്യാതിഥിയായി സംബന്ധിക്കും. പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, മുസ്ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി പി.പി. ജാഫർ എന്നിവർ പങ്കെടുക്കും.
പരിപാടിയുടെ അന്തിമരൂപം നൽകാൻ ചേർന്ന ജില്ല ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ അധ്യക്ഷത വഹിച്ചു. പി.കെ. ഇസ്ഹാഖ്, കെ.കെ. സുബൈർ, നസീം പേരാമ്പ്ര, റസാഖ് ആയഞ്ചേരി, അഷ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി, മൊയ്ദീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, ലത്തീഫ് വരിക്കോളി, റഷീദ് വാല്ല്യക്കോട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.