നീറ്റ്: അഭിമാനനേട്ടമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ
text_fieldsമനാമ: ബഹ്റൈനിൽ ആദ്യമായെത്തിയ 'നീറ്റ് യു.ജി' പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്‌കൂളിനെ പരീക്ഷ കേന്ദ്രമായി പരിഗണിച്ചതിന് നാഷനൽ ടെസ്റ്റിങ് ഏജൻസിയോടും ഇന്ത്യൻ എംബസിയോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. മികവിന്റെ കേന്ദ്രമായ ഇന്ത്യൻ സ്‌കൂളിനെ നീറ്റ് പരീക്ഷയുടെ ആദ്യ കേന്ദ്രമായി തിരഞ്ഞെടുത്തതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് സ്‌കൂൾ സെക്രട്ടറി സജി ആന്‍റണി പറഞ്ഞു. പ്രഫഷനൽ മെഡിക്കൽ പ്രവേശന പരീക്ഷ സുഗമമായി നടത്താൻ മികച്ച ക്രമീകരണങ്ങൾ നടത്തിയിരുന്നതായി എക്സി. കമ്മിറ്റി അംഗം (അക്കാദമിക്‌സ്) മുഹമ്മദ് ഖുർഷിദ് ആലം പറഞ്ഞു. ഇന്ത്യയുടെ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയുടെ ഭാഗമാകാൻ കഴിഞ്ഞത് മികച്ച അനുഭവമാണെന്ന് പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു. ജൂലൈ 17ന് ഇന്ത്യൻ സ്കൂൾ ഇൗസ ടൗൺ കാമ്പസിൽ നടന്ന പരീക്ഷക്ക് 128 പേരാണ് രജിസ്റ്റർ ചെയ്തത്. 123 പേർ പരീക്ഷയിൽ പങ്കെടുത്തു. വേനലവധിക്ക് ഇടയിലാണ് നീറ്റ് പരീക്ഷ നടത്തിയതെങ്കിലും നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ മാർഗനിർദേശപ്രകാരം ഇന്ത്യൻ സ്‌കൂൾ അധികൃതർ എല്ലാ ക്രമീകരണങ്ങളും കൃത്യമായി ഒരുക്കിയിരുന്നു. ഇന്ത്യൻ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ പരീക്ഷയുടെ തയാറെടുപ്പുകൾ വിലയിരുത്തി. സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സിറ്റി കോഓഡിനേറ്ററും സെന്‍റർ സൂപ്രണ്ടുമായിരുന്നു. 25 ഓളം അധ്യാപക-അനധ്യാപക ജീവനക്കാർ പരീക്ഷയുടെ സുഗമമായ നടത്തിപ്പിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.