സ്നേഹത്തിെൻറ കരങ്ങൾ പിടിച്ച് ചന്ദ്രൻ ഇന്ന് നാട്ടിലേക്ക്
text_fieldsമനാമ: അപ്രതീക്ഷിതമായെത്തിയ പക്ഷാഘാതം തളർത്തിയ കണ്ണൂർ കടവത്തൂർ സ്വദേശി ചന്ദ്രൻ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും. തണൽ ബഹ്റൈൻ ചാപ്റ്ററിെൻറ ചാർേട്ടഡ് വിമാനത്തിലാണ് ഇദ്ദേഹം നാടണയുന്നത്. മനാമയിൽ താമസിക്കുന്ന ടെയ്ലറിങ് തൊഴിലാളിയായ ചന്ദ്രന് 20 ദിവസം മുമ്പാണ് പക്ഷാഘാതമുണ്ടായത്. ഒരു കൈയും ഒരു കാലും ചലനമറ്റ 51കാരനായ ചന്ദ്രനെ സുഹൃത്തുക്കൾ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ദിവസം അവിടെ ചികിത്സയിൽ കഴിഞ്ഞു. നേരിയ പുരോഗതിയുണ്ടായപ്പോൾ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. 10 ദിവസമായി സുഹൃത്ത് പവിത്രെൻറ സംരക്ഷണത്തിലാണ് കഴിഞ്ഞത്. കോവിഡ് പ്രതിസന്ധിക്കിടെ ടെയ്ലറിങ് ജോലി കാര്യമായി ഉണ്ടായിരുന്നില്ല.
ഇതിെൻറ പ്രയാസത്തിൽ കഴിയുന്നതിനിടെയാണ് പക്ഷാഘാതവും എത്തിയത്. ഇദ്ദേഹത്തിെൻറ വിവരമറിഞ്ഞ് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ തണൽ ഭാരവാഹികളെ വിവരമറിയിച്ചതിനെ തുടർന്നാണ് നാട്ടിലേക്ക് പോകുന്നതിനുള്ള അവസരമൊരുങ്ങിയത്. തണൽ തന്നെയാണ് ഇദ്ദേഹത്തിന് സൗജന്യമായി ടിക്കറ്റ് നൽകിയതും. രാവിലെ 7.30നുള്ള ഗൾഫ് എയർ വിമാനത്തിൽ വീൽചെയറിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. സുബൈർ കണ്ണൂരും തണൽ ഭാരവാഹികളായ മുജീബ് മാഹി, ഫൈസൽ പട്ടാണ്ടി, പ്രശാന്ത് വടകര, നൗഷാദ് പൂനൂർ, അനിൽ മടപ്പള്ളി എന്നിവരും അദ്ദേഹത്തിന് താമസസ്ഥലത്തെത്തി ആശംസ നേർന്നു. യാത്രക്കുള്ള ടിക്കറ്റും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.