അലംഭാവം മാറ്റാം; കോവിഡിനെ പ്രതിരോധിക്കാം
text_fieldsമനാമ: കോവിഡ് പ്രതിരോധത്തിന് മുൻകരുതലുകൾ പാലിക്കുന്ന കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഒാർമിപ്പിച്ച് ആരോഗ്യ മന്ത്രാലയം.അടുത്ത നാളുകളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്.
ഏപ്രിൽ 20നും മേയ് മൂന്നിനുമിടയിൽ 15,000ത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മുൻകരുതൽ പാലിക്കുന്നതിലെ വീഴ്ചയാണ് രോഗികളുടെ എണ്ണം ഉയരാൻ പ്രധാന കാരണമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വീടുകളിലെ കൂടിച്ചേരലുകളും കേസുകൾ ഉയരാൻ കാരണമാകുന്നതായി കണ്ടെത്തി. പൊതുസ്ഥലങ്ങളിലെ സമ്പർക്കവും യാത്രയുമാണ് മറ്റു പ്രധാന കാരണങ്ങൾ.
അധികൃതർ നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാലുള്ള അപകടത്തെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.രോഗികളുടെ എണ്ണം ഉയരുന്നത് ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ സമ്മർദമുണ്ടാക്കുന്നുണ്ട്. സാമൂഹിക അകലം ഉൾപ്പെടെ മുൻകരുതലുകൾ പാലിച്ച് ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകാൻ ആളുകൾ തയാറാകണം.സമൂഹത്തിെൻറ ആരോഗ്യം സംരക്ഷിക്കുന്നതിന് വാക്സിൻ സ്വീകരിക്കാനും മുേന്നാട്ടു വരണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.