ഗോസിയിൽ വരുത്തിയ മാറ്റങ്ങൾ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
കഴിഞ്ഞ ആഴ്ചയിൽ ഗോസിയിൽ വരുത്തിയ മാറ്റങ്ങളെപ്പറ്റി എഴുതിയിരുന്നല്ലോ. അതിന്റെ ഭാഗമായി ഒന്ന് രണ്ട് കാര്യങ്ങൾ കൂടി വ്യക്തമാക്കുകയാണ്.
1) മാർച്ച് 24 വരെയുള്ള ലീവ് ഇൻഡെമിനിറ്റി തൊഴിലുടമ തരണം. ഇത് ഉടനെ നൽകണമെന്ന് പറയുന്നില്ല. ജോലി കഴിഞ്ഞു പോകുന്ന സമയത്ത് നൽകിയാൽ മതി. പിരിഞ്ഞു പോകുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 24 വരെയുള്ള ഇൻഡെമിനിറ്റി കണക്കാക്കി തൊഴിലുടമ തരണം. മാർച്ച് 24ന് ശേഷമുള്ള ഇൻഡെമിനിറ്റി പിരിഞ്ഞു പോകുന്ന സമയത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ അന്ന് വരെ തൊഴിലുടമ ഗോസിയിൽ നൽകിയ വിഹിതം എത്രയാണെന്ന് െവച്ചാൽ അത് ഗോസിയിൽനിന്നും ലഭിക്കും. അതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. അതായത് എപ്പോൾ ലഭിക്കുമെന്നോ എങ്ങനെ തരുമെന്നോ, ചെക്കായി ഉടനെ നൽകുമോ അതോ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമോ എന്നൊന്നും ഇതുവരെ വ്യക്തമല്ല. ഇവിടെനിന്നും തൊഴിൽ മാറ്റുകയാണെങ്കിൽ അന്നുവരെ ഒരു തൊഴിലാളിക്ക് ലഭിക്കാൻ അർഹതയുള്ള അല്ലെങ്കിൽ നിലവിലെ തൊഴിലുടമ അന്ന് വരെ നൽകിയ വിഹിതം പുതിയ തൊഴിലുടമയുടെ പേരിലുള്ള ഗോസിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.
2) ഇൻഡെമിനിറ്റിയുടെ വിഹിതം കൊടുക്കുന്നത് കണക്കാക്കുന്ന ഗോസിയിൽ കൊടുത്തിരിക്കുന്ന അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്. മൊത്ത ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് സോഷ്യൽ ഇൻഷുറൻസിന്റെ വിഹിതം കൊടുക്കേണ്ടത്. ജോലി തുടങ്ങിയ ദിവസം കണക്കാക്കി ഓരോ തൊഴിലാളിയുടെയും വിഹിതം അതായത് ഒരു തൊഴിലാളിക്ക് ഏത് അടിസ്ഥാനത്തിലാണ് ഇൻഡെമിനിറ്റി നൽകേണ്ടതെന്ന് കണക്കാക്കുന്നത്. വർഷത്തിൽ 15 ദിവസത്തെയാണോ അതോ ഒരു മാസത്തെ ശമ്പളമാണോയെന്ന്. ഇതെല്ലാം സിസ്റ്റമാണ് കണക്കാക്കുന്നത്. അതുകൊണ്ട് കൃത്യമായ കണക്ക് ലഭ്യമാണ്.
? ഞാൻ 12 വർഷമായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഇപ്പോൾ വിസ റദ്ദുചെയ്ത് നാട്ടിൽ പോവുകയാണ്. എന്റെ ശമ്പളം ബി.ഡി 350 ആണ്. എനിക്ക് ചേംബർ ഓഫ് കോമോഴ്സ് അറ്റസ്റ്റ് ചെയ്തു തന്ന സർട്ടിഫിക്കറ്റുണ്ട്. കമ്പനി പറയുന്നത് കഴിഞ്ഞ മാസത്തെ ശമ്പളവും ടിക്കറ്റും ഇപ്പോൾ തരാം. ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തവണ വ്യവസ്ഥയിൽ തരാമെന്ന്. ഞാൻ എന്തു ചെയ്യണം? ഒരു വായനക്കാരൻ.
3) ഈ കാര്യത്തിൽ നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കി താങ്കൾ തന്നെ ഒരു തീരുമാനമെടുക്കണം. കാരണം ആനുകൂല്യങ്ങൾ ഉടനെതന്നെ തരണമെന്ന് നിയമമുണ്ട്. ലഭിച്ചില്ലെങ്കിൽ തൊഴിൽ കോടതിയിൽ പരാതി നൽകാമെന്നല്ലാതെ വേറെ വഴിയില്ല. ലഭിക്കുന്നത് വരെ ഇവിടെ നിൽക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തവണവ്യവസ്ഥയിൽ കമ്പനി തരുന്നുണ്ടോയെന്ന് നോക്കിയശേഷം ഇവിടെനിന്ന് പോയിക്കഴിഞ്ഞ് തൊഴിൽ കോടതിയിൽ പരാതി നൽകിയാൽ മതിയെന്നാണ് പറയാനുള്ളത്.
അതു ചെയ്യുന്നതിന് വേണ്ടി പോകുന്നതിന് മുമ്പേ ഒരു അഭിഭാഷകന് പവർ ഓഫ് അറ്റോണി കൊടുത്തിട്ട് വേണം ഇവിടെ നിന്ന് പോവാൻ. പിരിഞ്ഞു പോകുമ്പോൾ ഉടൻതന്നെ ആനുകൂല്യങ്ങൾ ലഭിക്കാൻ വേറെ മാർഗമൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.