മാറ്റു കുറയുന്ന ദേശീയ വിദ്യാഭ്യാസ നയം: ചർച്ചാ സദസ്സ് സംഘടിപ്പിച്ചു
text_fieldsമാറ്റ് കുറയുന്ന ദേശീയ വിദ്യാഭ്യാസ നയം എന്ന വിഷയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ചർച്ചാ സദസ്സിൽനിന്ന്
മനാമ: കേന്ദ്ര സർക്കാറിെൻറ മാറുന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഒാൺലൈൻ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കാവിവത്കരണത്തിെൻറ ഭാഗം തന്നെയാണ് പുതിയ വിദ്യാഭ്യാസ നയവുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ ഡോ. ആർ. യൂസുഫ് പറഞ്ഞു.
ജഅ്ഫർ മൈദാനി, കമാൽ മുഹ്യുദ്ദീൻ, ചെമ്പൻ ജലാൽ, ഫസ്ലുറഹ്മാൻ എന്നിവർ സംസാരിച്ചു.പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം. സുബൈർ സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇ.കെ. സലീം നന്ദിയും പറഞ്ഞു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.