ആശയറ്റവരുടെ അത്താണി കെ.എം.സി.സി- അബ്ബാസലി തങ്ങൾ
text_fieldsമനാമ: ജീവകാരുണ്യത്തിന് മാതൃകതീർത്ത കെ.എം.സി.സി എന്നും ആശയറ്റവരുടെ അത്താണിയാണെന്ന് മലപ്പുറം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ അദ്ദേഹത്തിന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി അംഗങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അർഹതപ്പെട്ടവർക്കുള്ള 10 ലക്ഷം രൂപയുടെ സഹായം ചടങ്ങിൽവെച്ച് കൈമാറി.
സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് കുട്ടുസ മുണ്ടേരിയും മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളും തങ്ങളെ ഷാളണിയിച്ച് ആദരിച്ചു. ഡോ. സാലിം ഫൈസി കൊളത്തൂർ, അബ്ദുൽ റഷീദ് ബാഖവി, എസ്.എം. അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ശംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ട, സലിം തളങ്കര, എ.പി. ഫൈസൽ, അസ്ലം വടകര, എം.എ. റഹ്മാൻ, ഒ.കെ. കാസിം, ഷാജഹാൻ, കെ.കെ.സി. മുനീർ, നിസാർ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.