അനധികൃതമായി സ്ഥാപിച്ച ചാരിറ്റി കലക്ഷൻ ബോക്സുകൾ നീക്കംചെയ്തു
text_fieldsഅനധികൃതമായി സ്ഥാപിച്ച ചാരിറ്റി ബോക്സുകളിലൊന്ന്
മനാമ: പൊതുസ്ഥലം കൈയേറി സ്ഥാപിച്ചതും വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായതുമായ 2000ത്തിലധികം ചാരിറ്റി ബോക്സുകൾ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നീക്കംചെയ്തു. വഴിയോരങ്ങളിലും കടകൾക്കും വീടുകൾക്കും സമീപവും ക്രമരഹിതമായ രീതിയിലാണ് സംഭാവനകൾ സ്വീകരിക്കുന്നതിനായി പെട്ടികൾ സ്ഥാപിച്ചതെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വാഇൽ ആൽ മുബാറക് പറഞ്ഞു.
ശൂറ കൗൺസിൽ ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി വൈസ് ചെയർമാൻ റെധാ ഫറജിന്റെ റോഡ് അധിനിവേശ ലംഘനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നൽകവെയാണ് കൃഷിമന്ത്രി ഇക്കാര്യം പറഞ്ഞത്. അഭംഗിയിലോ അപകടകരമാം വിധമോ സ്ഥാപിച്ചതായ എന്തും എടുത്തുകളയാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന്നും മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.