Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​റ​ഞ്ഞ തു​ക​ക്ക്...

കു​റ​ഞ്ഞ തു​ക​ക്ക് വി​മാ​ന ടി​ക്ക​റ്റ്: നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച ഏ​ഷ്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
കു​റ​ഞ്ഞ തു​ക​ക്ക് വി​മാ​ന ടി​ക്ക​റ്റ്: നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച ഏ​ഷ്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
cancel

മ​നാ​മ: കു​റ​ഞ്ഞ തു​ക​ക്ക് വി​മാ​ന​യാ​ത്ര ടി​ക്ക​റ്റ് വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച ഏ​ഷ്യ​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ ജോ​ലി ചെ​യ്യു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് 39കാ​ര​നാ​യ ഇ​യാ​ൾ നി​ര​വ​ധി​പേ​രെ ക​ബ​ളി​പ്പി​ച്ച​ത്.

യ​ഥാ​ർ​ഥ വി​ല​യേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് വാ​ഗ്ദാ​നം​ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലും ഇ​യാ​ൾ പോ​സ്റ്റ​ു​ക​ളി​ട്ടി​രു​ന്നു. നി​ര​വ​ധി​പേ​രാ​ണ് ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി പ​ണം ന​ൽ​കി​യ​ത്.

ബുക്ക്​ ചെയ്ത ടിക്കറ്റ്​ ഉപഭോക്താക്കൾക്ക്​ വാട്​സാപ്പിലൂടെ അയച്ചശേഷം പിന്നീട്​ ടിക്കറ്റ്​ ക്യാൻസൽ ചെയ്യുകയും അതുവഴി ലഭിക്കുന്ന തുക തന്‍റെ അക്കൗണ്ടിലേക്കു മാറ്റുകയുമാണ്​ ചെയ്​തിരുന്നതെന്ന്​ അന്വേഷണത്തിൽ പൊലീസിന്​ വ്യക്തമായി. അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചു.

തു​ട​ർ​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​തെ​ന്ന് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ് പ​റ​ഞ്ഞു. കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​ജ്ഞാ​ത​രാ​യ ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ൽ വീ​ഴ​രു​തെ​ന്നും ലൈ​സ​ൻ​സു​ള്ള ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന് മാ​ത്രം ടി​ക്ക​റ്റെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡ​യ​റ​ക്ട​റേ​റ്റ് പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Man Scammed
News Summary - Cheap Airline Tickets: Asian Man Scammed Many People Arrest
Next Story