Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightട്രേ​ഡി​ങ്ങി​ന്റെ...

ട്രേ​ഡി​ങ്ങി​ന്റെ മ​റ​വി​ൽ ചെ​ക്ക് ന​ൽ​കി ത​ട്ടി​പ്പ്; ഇ​ര​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് പ​രാ​തി ന​ൽ​കി

text_fields
bookmark_border
ട്രേ​ഡി​ങ്ങി​ന്റെ മ​റ​വി​ൽ ചെ​ക്ക് ന​ൽ​കി ത​ട്ടി​പ്പ്; ഇ​ര​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് പ​രാ​തി ന​ൽ​കി
cancel

മ​നാ​മ: വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി വ​ൻ തു​ക​യു​ടെ വ്യാ​പാ​രം ന​ട​ത്തി​യ​ശേ​ഷം ചെ​ക്ക് ന​ൽ​കി മ​ല​യാ​ളി മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ വി​വി​ധ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഓ​പ​ൺ ഹൗ​സി​ലാ​ണ് അം​ബാ​സ​ഡ​റെ നേ​രി​ട്ടു​ക​ണ്ട് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​കി​യ​ത്.

അ​ഞ്ചു ല​ക്ഷം ദീ​നാ​റോ​ളം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ക​ബ​ളി​പ്പി​ച്ച​ശേ​ഷ​മാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മു​ങ്ങി​യ​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​മ്പ​തോ​ളം പേ​രാ​ണ് വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ​യാ​ണ് വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ജ​ന​റ​ൽ ട്രേ​ഡി​ങ് ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്ഷ​ൻ എ​ന്ന നി​ല​യി​ൽ ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​നം ഒ​രു വ​ർ​ഷം മു​മ്പാ​ണ് സീ​ഫ് ഏ​രി​യ​യി​ൽ ​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ആ​ഡം​ബ​ര ഓ​ഫി​സ് അ​ട​ക്കം എ​ടു​ത്ത​ശേ​ഷം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ, ക​ൺ​സ്ട്ര​ക്ഷ​ൻ സാ​ധ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഹെ​വി വെ​ഹി​ക്ൾ പാ​ർ​ട്സും വി​ൽ​ക്കു​ന്ന ക​മ്പ​നി​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഫു​ഡ്, ഗ്രോ​സ​റി, ചി​ക്ക​ൻ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രി​ക്ക​ൽ, ക​മ്പ്യൂ​ട്ട​ർ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ക​യാ​യി​രു​ന്നു.

വ്യാ​പാ​ര ബ​ന്ധം സ്ഥാ​പി​ച്ച ശേ​ഷം ചെ​ക്ക് ന​ൽ​കു​ക​യും കൃ​ത്യ​മാ​യി പാ​സാ​ക്കി വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു രീ​തി. ത​ട്ടി​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യോ​ടൊ​പ്പം അ​ഞ്ച് പ്ര​വാ​സി​ക​ളും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

53 വ​യ​സ്സു​ള്ള ഇ​ന്ത്യ​ക്കാ​ര​ൻ, 36 വ​യ​സ്സു​ള്ള പാ​കി​സ്താ​നി, 32 വ​യ​സ്സു​ള്ള ഇ​ന്ത്യ​ൻ സ്ത്രീ, 46​കാ​ര​നാ​യ ഇ​ന്ത്യ​ക്കാ​ര​ൻ, 25 വ​യ​സ്സു​ള്ള ഇ​ന്ത്യ​ൻ സ്ത്രീ ​എ​ന്നി​വ​ർ സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​രാ​ണ് ഇ​ട​പാ​ടു​കാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്ന​ത്. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി ഇ​വ​രെ​ല്ലാ​വ​രും ഒ​രു​മി​ച്ച് മു​ങ്ങു​ക​യാ​യി​രു​ന്നു. സ​ജീ​വ​മാ​യി​രു​ന്ന ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റി​ന്റെ പ്ര​വ​ർ​ത്ത​ന​വും ഇ​വ​ർ മു​ങ്ങി​യ​തോ​ടെ നി​ല​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsCheck Fraud
News Summary - Check fraud under the guise of trading
Next Story