ചെഫ് മാസ്റ്ററെ വിസ്മയിപ്പിച്ച രുചിയരങ്ങ്
text_fieldsമനാമ: നാട്ടുകാർ മറന്ന നാടൻ രുചികൾ മുതൽ പുതിയ കാലത്തിലെ ചേരുവകൾ ചേർത്തുകൊണ്ടുള്ള ‘പുതുരുചികൾ’വരെ മത്സര വേളയിൽ പിറന്നപ്പോൾ സാക്ഷാൽ ചെഫ് മാസ്റ്റർ നൗഷാദ് വരെ പ്രവാസ വനിതകളുടെ കൈപ്പുണ്യം തല കുലുക്കി സമ്മതിച്ചു. ‘പ്രതീക്ഷ ബഹ്‌റൈന്‍’ സംഘടിപ്പിച്ച പാചക മത്സരമാണ് ശ്രദ്ധേയമായത്.
കഴിഞ്ഞ‘പ്രതീക്ഷ (ഹോപ്) ബഹ്‌റൈന്‍’ ‘ഇന്ത്യന്‍ ക്ലബ്ബുമായി’സഹകരിച്ചാണ് ‘രുചി അരങ്ങ്’ എന്ന പേരില്‍ പ്രവാസി കുടുംബിനികള്‍ക്കായി മത്സരം സംഘടിപ്പിച്ചത്. 42 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം വിവിധയിനം രുചികൂട്ടുകളുടെ സംഗമവേദിയായി. മുഖ്യ വിധികര്‍ത്തായ ചെഫ് നൗഷാദിനൊപ്പം പ്രവാസി ചെഫ്. യു.കെ.ബാലന്‍, ‘ഉപ്പുമാങ്ങ.കോം’ഫെയിം ബിന്ദു ജയിംസ് തുടങ്ങിയവര്‍ വിധി നിര്‍ണ്ണയത്തില്‍ പങ്കാളികളായി. അസ്കര്‍ പൂഴിത്തല സ്വാഗതം ആശംസിച്ചു. പൊതുസമ്മേളനം പ്രതീക്ഷ ബഹ്റൈെൻറ രക്ഷാധികാരി ചന്ദ്രന്‍ തിക്കോടി ഉത്ഘാടനം ചെയ്തു.
കെ.ആര്‍ നായര്‍ അധ്യക്ഷത വഹിച്ചു, നിസാര്‍ കൊല്ലം പ്രതീക്ഷ ബഹ്റൈെൻറ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പ്രതീക്ഷ ബഹ്‌റൈന്‍ പ്രസിഡൻറ് സിബിന്‍ സലിം, ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ദാസ്, ഇന്ത്യന്‍ ക്ലബ്ബ് ചെയര്‍മാന്‍ കാഷ്യസ് പെരേര, പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, സാമൂഹിക പ്രവര്‍ത്തകരായ കെ.ടി.സലിം, ബഷീര്‍ അമ്പലായി, അജി ഭാസി, റഫീക്ക് അബ്ദുല്ല, ചെമ്പന്‍ ജലാല്‍, അസീല്‍ അബ്ദുല്‍ റഹ്മാന്‍, നാസര്‍ മഞ്ചേരി, ഭാസ്കരന് ഏടത്തൊടി തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ഷിബു പത്തനംതിട്ട, മനോജ് സാംബന്‍, ഷബീര്‍ മാഹി, ജയേഷ് കുറുപ്പ്, ജോഷി, സാബു ചിറമേല്‍, ലിജോ വര്‍ഗീസ്, അശോകന്‍, അന്‍സാര്‍, റാംഷാദ്, പ്രിേൻറാ അഹദ്, പ്രകാശ്, സുഹൈല്‍, സുജേഷ്, നിസാര്‍ മാഹി, ഷിജു, ഷംസു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃതം നല്‍കി.
സലീന റാഫിക്ക് ഒന്നാം സമ്മാനം; ചിഞ്ചുബോബി രണ്ടാമത്
‘പ്രതീക്ഷ (ഹോപ്) ബഹ്‌റൈന്‍’നടത്തിയ പാചക മത്സരത്തില്‍ ഒന്നാം സമ്മാനം സലീന റാഫിക്കും രണ്ടാം സമ്മാനം ചിഞ്ചു ബോബിക്കും മൂന്നാം സമ്മാനം താഹിറ മുസ്തഫക്കും ലഭിച്ചു. കൂടാതെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഷേര്‍ളിലാലുവും, ഭക്ഷണം മികച്ച രീതിയില്‍ പ്രദര്‍ശിപ്പിച്ചതിന് രമണിഅനുകുമാര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.