Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ക്ഷ​ര​ദീ​പ​ങ്ങ​ൾ...

അ​ക്ഷ​ര​ദീ​പ​ങ്ങ​ൾ തെ​ളി​ച്ച് പാ​ഠ​ശാ​ല​യി​ലേ​ക്ക് കു​ട്ടി​ക​ളെ​ത്തി

text_fields
bookmark_border
school after covid in Bahrain
cancel

മ​നാ​മ: കോ​വി​ഡ് താ​ഴി​ട്ടു പൂ​ട്ടി​യ പാ​ഠ​ശാ​ല മു​റി​ക​ളി​ലേ​ക്ക് ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ഹ്ലാ​ദ​ത്തോ​ടെ അ​വ​രെ​ത്തി. മ​ല​യാ​ളം പ​ഠി​ക്കാ​ൻ അ​ത്യ​ധി​കം താ​ൽ​പ​ര്യ​ത്തോ​ടെ എ​ത്തി​യ കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​രും ഭാ​ഷാ പ്ര​വ​ർ​ത്ത​ക​രും മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ക്കു​ക​യും പി​ന്നീ​ട് ഓ​ൺ​ലൈ​നാ​യി തു​ട​രു​ക​യും ചെ​യ്ത ര​ണ്ട​ര വ​ർ​ഷ​ത്തെ ഭാ​ഷ പ​ഠ​ന​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ലേ​ക്ക് കു​ട്ടി​ക​ൾ വീ​ണ്ടു​മെ​ത്തി​യ​ത്. 800ഓ​ളം കു​ട്ടി​ക​ളി​ൽ 500ല​ധി​കം പേ​ർ ആ​ദ്യ​മാ​യി പാ​ഠ​ശാ​ല​യി​ൽ എ​ത്തി​യ​വ​രാ​യി​രു​ന്നു. ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ മാ​ത്രം ക​ണ്ടു പ​രി​ച​യി​ച്ച അ​ധ്യാ​പ​ക​രെ​യും സ​ഹ​പാ​ഠി​ക​ളെ​യും നേ​രി​ൽ ക​ണ്ട​തി​​ന്റെ സ​ന്തോ​ഷ​വും ആ​ശ്ച​ര്യ​വു​മാ​യി​രു​ന്നു പ​ല കു​ട്ടി​ക​ളു​ടെ​യും മു​ഖ​ത്ത്.

സ​മാ​ജം ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ദേ​വ​ദാ​സ് കു​ന്ന​ത്ത്, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫി​റോ​സ് തി​രു​വ​ത്ര, ക​ൺ​വീ​ന​ർ ന​ന്ദ​കു​മാ​ർ എ​ട​പ്പാ​ൾ, പ്രി​ൻ​സി​പ്പ​ൽ ബി​ജു എം. ​സ​തീ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ര​ജി​ത അ​ന്ദില​ത മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ. ​ക​ൺ​വീ​ന​ർ സു​നീ​ഷ് ന​ന്ദി പ​റ​ഞ്ഞു. ആ​മ്പ​ൽ പ​ഠി​താ​വാ​യ അ​നാ​മി​ക അ​നി ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. ദീ​പ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ ദീ​പാ​വ​ലി രാ​വി​ൽ അ​ക്ഷ​ര​ദീ​പ​ങ്ങ​ൾ തെ​ളി​ച്ചു കൊ​ണ്ടാ​ണ് കു​ട്ടി​ക​ൾ ക്ലാ​സു​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. സൂ​ര്യ​കാ​ന്തി വി​ദ്യാ​ർ​ഥി​നി​യാ​യ നി​യ ഖ​ദീ​ജ സ​ഹ​പാ​ഠി​ക​ൾ​ക്ക് ഭാ​ഷ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​മാ​ജം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പാ​ഠ​ശാ​ല പ്ര​വ​ർ​ത്ത​ക​രും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളോ​ടൊ​പ്പം ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളം മി​ഷ​ൻ പാ​ഠ​ശാ​ല​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന പ​ഠ​ന​കേ​ന്ദ്ര​മാ​ണ് ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല. 30ലേ​റെ വ​ർ​ഷ​മാ​യി മാ​തൃ​ഭാ​ഷ പ​ഠ​നം ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും 2012 മു​ത​ലാ​ണ് മ​ല​യാ​ളം മി​ഷ​ൻ പാ​ഠ്യ​പ​ദ്ധ​തി അ​നു​സ​രി​ച്ചു​ള്ള പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. മ​ല​യാ​ളം മി​ഷ​ന്റെ ക​ണി​ക്കൊ​ന്ന (സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്), സൂ​ര്യ​കാ​ന്തി (ഡി​പ്ലോ​മ), ആ​മ്പ​ൽ (ഹ​യ​ർ ഡി​പ്ലോ​മ), നീ​ല​ക്കു​റി​ഞ്ഞി (സീ​നി​യ​ർ ഹ​യ​ർ ഡി​പ്ലോ​മ) എ​ന്നീ നാ​ല് കോ​ഴ്സു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ കു​ട്ടി​ക​ളു​ള്ള ഇ​ന്ത്യ​ക്ക് പു​റ​ത്തെ ഏ​ക പ​ഠ​ന​കേ​ന്ദ്ര​വു​മാ​ണ് സ​മാ​ജം പാ​ഠ​ശാ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Children arrived school after covid
Next Story