കേരളീയ സമാജത്തിൽ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു
text_fieldsമനാമ: ബി.കെ.എസ് പ്രഥമ ആരോഗ്യമിത്ര അവാർഡ് ജേതാവും പ്രമുഖ അർബുദരോഗ വിദഗ്ധനുമായ ഡോ. വി.പി. ഗംഗാധരനും ഭാര്യയും അർബുദ ചികിത്സവിദഗ്ധയുമായ ഡോ. ചിത്രതാരയും ചേർന്ന് വിജയദശമി ദിനത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. സമാജം സാഹിത്യ വിഭാഗത്തിന്റെയും മലയാള പാഠശാലയുടെയും നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സമാജം മുതിർന്ന അംഗം എം.പി. രഘു എന്നിവർ കുരുന്നുകൾക്ക് ആശംസകൾ അറിയിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്, മലയാള പാഠശാല കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ എടപ്പാൾ, ബിജു എം. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി പേർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.