Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ...

വി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി ചൈ​നീ​സ് കാ​റു​ക​ൾ

text_fields
bookmark_border
വി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി ചൈ​നീ​സ് കാ​റു​ക​ൾ
cancel

മ​നാ​മ: ബ​ഹ്റൈ​നി​ലെ വി​ൽ​പ​ന​രം​ഗ​ത്ത് വ​ൻ കു​തി​ച്ചു ചാ​ട്ട​വു​മാ​യി ചൈ​നീ​സ് കാ​റു​ക​ൾ. 2024ൽ ​മാ​ത്രം 5358 കാ​റു​ക​ളാ​ണ് ബ​ഹ്റൈ​നി​ലെ നി​ര​ത്തു​ക​ളി​ലി​റ​ക്കി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​കെ 191,500 യൂ​നി​റ്റ് കാ​റു​ക​ളാ​ണ് ചൈ​ന ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. അ​തി​ൽ 107, 339 യൂ​നി​റ്റു​ക​ളും സൗ​ദി​യി​ലാ​ണ്. 40735 യു.​എ.​ഇ​യി​ലും 19024 കു​വൈ​ത്തി​ലും 11100 ഖ​ത്ത​റി​ലും 7994 ഒ​മാ​നി​ലു​മി​റ​ക്കി. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഏ​റെ പ്രി​യ​പ്പെ​ട്ട കാ​റു​ക​ളാ​യി ചൈ​നീ​സ് കാ​റു​ക​ൾ മാ​റു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു​കൂ​ടി​യാ​ണി​ത്. ബ​ഹ്റൈ​ൻ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൈ​നീ​സ് നി​ർ​മി​ത വാ​ഹ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ഇ​ല​ക്ട്രി​ക്, ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന വ​ർ​ധി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​വ​ചി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യും മി​ക​ച്ച സ​ർ​വി​സും ന​ൽ​കു​ന്ന​ത് വി​ൽ​പ​ന​യു​ടെ വ​ള​ർ​ച്ച​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ.

2024ൽ ​ചൈ​ന 6.407 ദ​ശ​ല​ക്ഷം കാ​റു​ക​ളാ​ണ് ക​യ​റ്റു​മ​തി ചെ​യ്ത​ത്. മു​ൻ വ​ർ​ഷ​ത്തെ അ​പേ‍ക്ഷി​ച്ച് 22.7 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ​ത്. ക​യ​റ്റു​മ​തി ചെ​യ്ത ആ​കെ വാ​ഹ​ന​ങ്ങ​ളു​ടെ മൂ​ല്യം 117.35 ബി​ല്യ​ൺ ഡോ​ള​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chineseBehraincar
News Summary - Chinese cars make a huge leap in sales
Next Story