സർക്കാർ മേഖലയിൽ ഫ്ലക്സി സമയം നീട്ടി സർക്കുലർ നൽകി
text_fieldsമനാമ: സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്ക് ഫ്ലക്സി സമയം ദീർഘിപ്പിച്ച് സിവിൽ സർവിസ് ബ്യൂറോ സർക്കുലർ നൽകി. നേരത്തേ രണ്ടു മണിക്കൂറുണ്ടായിരുന്ന ഫ്ലക്സി സമയം മൂന്നു മണിക്കൂറായി ഉയർത്താനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ നൽകിയതെന്ന് സിവിൽ സർവിസ് ബ്യൂറോ ചീഫ് അഹ്മദ് ബിൻ സായിദ് അസ്സായിദ് അറിയിച്ചു. ജീവനക്കാരുടെ ഉൽപാദനക്ഷമത ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കും. 40 മണിക്കൂറാണ് സാധാരണ വിപുലീകൃത പ്രവൃത്തി സമയം. 36 മണിക്കൂറാണ് നിലവിലുള്ളത്. അതോടൊപ്പം മൂന്ന് മണിക്കൂർ ഫ്ലക്സി സമയമായി അനുവദിക്കാനാണ് തീരുമാനം. രാവിലെ വൈകി ജോലിക്കെത്തുന്നവർ തത്തുല്യ സമയം കൂടുതൽ ജോലിയിലേർപ്പെടുകയാണ് വേണ്ടത്. എന്നാൽ, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും പാർട്ട് ടൈം, മെഡിക്കൽ, വിദ്യാഭ്യാസ മേഖലകളിലും ഇത് ബാധകമാവില്ല. ഓരോ സർക്കാർ ജീവനക്കാരനും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഡ്യൂട്ടിക്കിടെ അനുമതി എടുക്കുന്നതിനും സാധിക്കും. മാസത്തിൽ നാലു പ്രാവശ്യമായി ഒരു ദിവസത്തെ മൊത്തം പ്രവൃത്തിസമയം ഇങ്ങനെ എടുക്കാവുന്നതാണ്. ആരോഗ്യപരമായ കാരണങ്ങളാൽ ജോലിക്ക് ഹാജരാകാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിക്കണമെന്നതാണ് രീതി. െഫ്ലക്സിബിൾ ജോലി സമയം ജീവനക്കാർക്ക് നൽകാനുള്ള അവകാശം അതത് ഡിപ്പാർട്മെന്റിലെ ഡയറക്ടർമാർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.