‘സിറ്റിസ്കേപ്പ് ബഹ്റൈൻ 2024’ മൂന്നാം എഡിഷൻ തുടങ്ങി
text_fieldsമനാമ: ‘സിറ്റിസ്കേപ്പ് ബഹ്റൈൻ 2024’ തേഡ് എഡിഷൻ സഖീറിലെ എക്സിബിഷൻ വേൾഡിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. റിയൽ എസ്റ്റേറ്റ് മേഖല ദേശീയ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന പ്രധാന മേഖലയാണെന്ന് അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ വ്യവസായങ്ങളെ പിന്തുണക്കകയും ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിലൂടെ രാജ്യ വികസനം ത്വരിതപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തികരംഗം നൂതനവും ബഹുമുഖവുമായ പദ്ധതികളിലൂടെ വൈവിധ്യവത്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്താൻ സിറ്റിസ്കേപ്പ് ബഹ്റൈൻ സഹായകമാകും.
റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇവന്റാണ് സിറ്റിസ്കേപ്പ്. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ. നിക്ഷേപകർ, ആർക്കിടെക്റ്റുകൾ, എൻജിനീയറിങ് കൺസൽട്ടന്റുമാർ, കരാറുകാർ, നിക്ഷേപകർ, പ്രോപർട്ടി വാങ്ങുന്നവർ എന്നിവർക്ക് പ്രദർശനം പ്രയോജനപ്രദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.