സ്കൂൾ ഭരണസമിതിയുടെ അവകാശവാദങ്ങൾ വസ്തുതാവിരുദ്ധം -യു.പി.പി
text_fieldsമനാമ: ഇന്ത്യന്‍ സ്കൂളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഭരണസമിതിയുടെ അവകാശവാദങ്ങൾ വസ്തുതക്ക് നിരക്കാത്തതാണെന്ന് യുനൈറ്റഡ് പാരൻസ് പാനൽ (യു.പി.പി) ആരോപിച്ചു. സ്പോര്‍ട്സ് ഗ്രൗണ്ട് നവീകരിക്കുന്നതിന് പകരം ടാര്‍ ചെയ്ത് റോഡാക്കി മാറ്റിയത് വിവേക ശൂന്യതയാണ്. ടോയ് ലറ്റുകളിൽ പഴയ ടൈല്‍സിന് മുകളില്‍ താല്‍ക്കാലികമായി വീണ്ടും ടൈല്‍ പതിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അധ്യാപകർക്കും ജീവനക്കാർക്കും വര്‍ഷം തോറും നല്‍കേണ്ടിയിരുന്ന വേതന വർധന ഒമ്പത് വര്‍ഷക്കാലയളവിൽ നല്‍കാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രം നല്‍കുകയാണ്.
ഓഡിറ്റോറിയത്തിന്റെ ചുവരുകളിലുണ്ടായിരുന്ന എക്കോ പ്രൂഫ് പ്രതലങ്ങളില്‍ പുട്ടിയിട്ട് പെയിന്റടിച്ച് മിനുക്കിയതുമൂലം എക്കോ പ്രശ്നം അധികരിച്ചിരിക്കുകയാണ്. ഒമ്പത് വര്‍ഷം ഭരിച്ചിട്ടു ചരിത്രത്തിലാദ്യമായാണ് ഒരു ഭരണ സമിതി ഒരു വികസന പ്രവര്‍ത്തനവും നടത്താതെ ഭരണം വിട്ടൊഴിയുന്നതെന്നും യു.പി.പി നേതാക്കള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.