ശുദ്ധമായ സമുദ്രം; അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി
text_fieldsമനാമ: സുസ്ഥിരവും ശുദ്ധവുമായ സമുദ്രം എന്ന പ്രമേയത്തിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന ഉദ്ഘാടനം ചെയ്തു.
20 ലധികം രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 500ലധികം പ്രതിനിധികളും 60 അന്താരാഷ്ട്ര പ്രഭാഷകരും 30 കമ്പനികളും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. സമുദ്രത്തിലെ എണ്ണ ചോർച്ചയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുക, അറിവും അനുഭവങ്ങളും കൈമാറുക, എണ്ണ ചോർച്ചയിലും പരിസ്ഥിതി സംരക്ഷണത്തിലും മികച്ച രീതികൾ അവലോകനം ചെയ്യുക എന്നിവയാണ് കോൺഫറൻസിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരമൊരു ആഗോള സമ്മേളനം സംഘടിപ്പിക്കുന്നതിന് ബഹ്റൈനെ തിരഞ്ഞെടുത്തതിന് സംഘാടക സമിതിക്ക് ഡോ. ബിൻ ദൈന നന്ദി പറഞ്ഞു. മലിനീകരണമില്ലാത്ത അന്തരീക്ഷം നിലനിർത്തുന്നതിലും പരിസ്ഥിതി വിജ്ഞാനത്തിലും സംരക്ഷണത്തിലും മികച്ച ഫലമുണ്ടാക്കുന്ന ഇത്തരം സമ്മേളനങ്ങൾക്ക് രാജ്യം പിന്തുണ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
എണ്ണച്ചോർച്ച നേരിടാൻ നൂതനവും ക്രിയാത്മകവുമായ പരിഹാരങ്ങൾ കണ്ടെത്താൻ ബഹ്റൈനികൾക്ക് അവസരം നൽകുന്നതാണ് കോൺഫറൻസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.