ജോർഡനുമായി മികച്ച ബന്ധം -കിരീടാവകാശി
text_fieldsമനാമ: ജോർഡനുമായി ബഹ്റൈന് മികച്ച ബന്ധമാണുള്ളതെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ജോർഡൻ പാർലമെന്റ് സ്പീക്കർ അബ്ദുൽ കരീം അദ്ദഗ്മിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ഗുദൈബിയ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘത്തിന്റെ സന്ദർശനം വഴി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം സാധ്യമാക്കാനുള്ള അവസരമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ-ജോർഡൻ പാർലമെന്റുകൾ തമ്മിൽ വിവിധ മേഖലകളിൽ സഹകരിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. കൂടിക്കാഴ്ചയിൽ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ബഹ്റൈൻ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ, ശൂറ കൗൺസിൽ-പാർലമെന്റ് കാര്യ മന്ത്രി ഗാനിം ബിൻ ഫദ്ൽ അൽ ബൂഐനൈൻ എന്നിവരും സന്നിഹിതരായിരുന്നു. ജോർഡൻ രാജാവിൽ നിന്നുള്ള കത്ത് പ്രിൻസ് സൽമാൻ ഏറ്റുവാങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.