കോച്ച് ബിനോ ജോർജ് ഗ്രോ ഫുട്ബാൾ അക്കാദമി സാങ്കേതിക ഉപദേശകൻ
text_fieldsമനാമ: യുവ ഫുട്ബാൾ പ്രതിഭകളുടെ സമഗ്രമായ വികസനത്തിനായി പ്രവർത്തിക്കുന്ന ഗ്രോ ഫുട്ബാൾ അക്കാദമിയുടെ സാങ്കേതിക ഉപദേശകനായി ഐ.എസ്.എൽ ഈസ്റ്റ് ബംഗാൾ കോച്ചും എ.എഫ്.സി പ്രോ ലൈസൻസ് ഹോൾഡറുമായ കോച്ച് ബിനോ ജോർജിനെ നിയമിച്ചു. ഇതോടെ ബഹ്റൈനിലെയും ജി.സി.സിയിലെയും പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സാധ്യമായ എല്ലാ ക്ലബുകളിലെയും കുട്ടികൾക്ക് ഐ.എസ്.എല്ലിൽ എത്താനുള്ള സാഹചര്യമൊരുക്കുമെന്നും ബഹ്റൈനിലെ കുട്ടികൾക്കായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ട്രയൽ സെഷൻ ഉടൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ക്ലബുകളിൽ കുട്ടികൾക്ക് അവസരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുകയാണെന്ന് ഗ്രോ ഫുട്ബാൾ അക്കാദമി പ്രസിഡന്റും ഗ്രോ സ്പോർട്സ് മാനേജിങ് ഡയറക്ടറുമായ ഷബീർ പറഞ്ഞു. വിദേശതാരം ഗബ്രിയേൽ ഗ്രോ ആണ് അക്കാദമിയുടെ മുഖ്യ പരിശീലകൻ. ഫിസിയോതെറപ്പിസ്റ്റും യൂത്ത് ഹെഡ് കോച്ചുമായ മുഹമ്മദ് പട്ല, ഗ്രാസ് റൂട്ട് ഹെഡ് കോച്ച് ഷഹ്സാദ് എന്നിവരും അക്കാദമിയിൽ പ്രവർത്തിക്കുന്നു. കോച്ച് ബിനോ ജോർജ്, ഗ്രോ ഫുട്ബാൾ അക്കാദമി ഭാരവാഹികളായ അബ്ദുല്ല, ഷബീർ, നൗഫൽ, മുഖ്യ പരിശീലകൻ ഗബ്രിയേൽ ഗ്രോ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.