അനുവദനീയമല്ലാത്ത വലകളുമായി കടലിലിറങ്ങിയ മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി
text_fieldsമനാമ: ചെറുമത്സ്യങ്ങളെയും ചെമ്മീനടക്കമുള്ള മീനുകളെയും പിടിക്കുന്നതിന് നിരോധനം നിലനിൽക്കെ അനുവദനീയമല്ലാത്ത വലകളുമായി കടലിലിറങ്ങിയ മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാർഡിന്റെ പിടിയിലായി.
മാൽക്കിയ തീരത്ത് കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെയാണ് നിയമലംഘനം നടത്തിയ ബോട്ട് പിടിച്ചെടുത്തത്. വലകൾ കണ്ടുകെട്ടുകയും നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. മത്സ്യബന്ധന ചട്ടങ്ങൾ പാലിക്കാനും സമുദ്രവിഭവങ്ങൾ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളികളോട് അധികൃതർ അഭ്യർഥിച്ചു.
18 ഇനം ചെറുമത്സ്യങ്ങൾ, സമുദ്രജീവികൾ എന്നിവ പിടിക്കാനോ വിൽപന നടത്താനോ അനുവാദമില്ല. നിയമപ്രകാരം പിടിക്കേണ്ട മീനുകൾക്ക് വലുപ്പവും കണക്കാക്കിയിട്ടുണ്ട്. കൂടാതെ ബഹ്റൈനിൽ ചെമ്മീൻ പിടിക്കുന്നതിന് ഫെബ്രുവരി ഒന്നുമുതൽ ജൂലൈ 31 വരെ ആറുമാസത്തെ നിരോധനവും എസ്.സി.ഇ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യസമ്പത്ത് സംരക്ഷിക്കുക, മറ്റ് സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുക എന്നതാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യബന്ധന നിരോധനം ഉപജീവനമാർഗത്തെ സാരമായി ബാധിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികാരികൾക്ക് മത്സ്യബന്ധനതൊഴിലാളികൾ കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.