Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2023 3:44 AM GMT Updated On
date_range 11 Sep 2023 3:44 AM GMTബഹ്റൈനിൽ വടകര സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ കാർഗോ കമ്പനിയിലെ ജീവനക്കാരനായ വടകര സ്വദേശി റഹീസ് (42) കുഴഞ്ഞുവീണു മരിച്ചു. ജോലിക്കിടെ വൈകീട്ട് മൂന്നു മണിക്കാണ് മരണം. കൈനാട്ടി മുട്ടുങ്ങൽ രാമത്ത് വീട്ടിൽ യാഹുവിന്റെ മകനാണ്. മാതാവ്: നബീസ. ഭാര്യ: സുഹൈറ. മൂന്നു മക്കളുണ്ട്. മൃതദേഹം സൽമാനിയ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 16 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story