പ്രവാസ മണ്ണിൽ വിരിഞ്ഞ 'കളറുപടം'
text_fieldsമനാമ: പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച 'കളറുപടം' എന്ന ഷോർട്ട്ഫിലിം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു.സിനിമാ മോഹിയായ ഒരു ചെറുപ്പക്കാരെൻറ ജീവിതം രസകരമായ കഥാമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ഷോർട്ട്ഫിലിം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം യുട്യൂബിൽ 40,000ത്തോളം പേർ കണ്ടു. പ്രമുഖ സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തത്.
സംവിധായകനും അഭിനേതാക്കളും ഉൾപ്പെടെ ചിത്രത്തിെൻറ അണിയറ പ്രവർത്തകരെല്ലാം ബഹ്റൈനിൽ ജോലി ചെയ്യുന്നവരാണ്. കെൽവിൻ ജെയിംസ്, പ്യാരി സാജൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നായകനടക്കം ഭൂരിഭാഗം അഭിനേതാക്കളും പുതുമുഖങ്ങളാണ്.നായികയുടെ വേഷം അവതരിപ്പിച്ച പ്യാരി സാജൻ 'ഫാൻസിഡ്രസ്' എന്ന മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇവരെ കൂടാതെ വിനോദ് ദാസ്, ശരത്, ജാഷിദ്, ജിത്തു, ടോം തോമസ്, മെൽവിൻ, രാജീവ്, ദീപ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഒരു വർഷത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ബഹ്റൈനിൽ അക്കൗണ്ടൻറായി ജോലി ചെയ്യുന്ന സംവിധായകൻ അമൽ ജോൺ പറഞ്ഞു. സാർ, മനാമ, കാനൂ ഗാർഡൻ തുടങ്ങിയ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. അവധി ദിവസങ്ങളിലാണ് ചിത്രീകരണം നടത്തിയത്. രചനയും അമൽ ജോൺതന്നെയാണ്.
ഗൗരി മാധവ് പ്രൊഡക്ഷൻസിെൻറ ബാനറിൽ വിനോദ് ദാസാണ് ചിത്രം നിർമിച്ചത്. ഹരി എസ്. പത്മനാണ് കാമറ ചെയ്തത്. എഡിറ്റിങ് ജാഷിദും ബി.ജി.എം ഷിബിൻ പി. സിദ്ദിഖും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.