വാണിജ്യ, വ്യവസായ മന്ത്രി ഇന്ത്യൻ മന്ത്രിതല സംഘവുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ഇന്ത്യൻ ചെറുകിട, ഇടത്തരം സ്ഥാപനകാര്യ മന്ത്രി ശ്രീ നാരായൺ റ്റാറ്റു റാണെയുമായി കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ആശാവഹമാണെന്ന് ഇരുവരും വിലയിരുത്തി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും സംരംഭകരുടെയും വളർച്ചക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ആശയങ്ങളും കൈമാറി. വ്യാപാര മേഖലയിൽ ഇന്ത്യയുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താൻ താൽപര്യമുള്ളതായി മന്ത്രി ഫഖ്റു പറഞ്ഞു.
കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുറഹ്മാൻ അൽ ഖുഊദ്, പ്രാദേശിക വിദേശ വ്യാപാര കാര്യങ്ങൾക്കായുള്ള അസി. അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ എന്നിവരെ കൂടാതെ ഇരുഭാഗത്തുനിന്നുമുള്ള ഉന്നത വ്യക്തിത്വങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.