ഈദ് ദിനങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തും
text_fieldsHeading
Content Area
മനാമ: ഈദിനോടനുബന്ധിച്ച് വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ വിഭാഗം അറിയിച്ചു. പഴം, പച്ചക്കറി മാർക്കറ്റുകൾ, സലൂണുകൾ, വനിത ബ്യൂട്ടി പാർലറുകൾ, ടെയ്ലറിങ് ഷോപ്പുകൾ, ഹൽവക്കടകൾ, ബേക്കറികൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. റമദാനിൽ വിവിധ സ്ഥാപനങ്ങളിൽ നടത്തിക്കൊണ്ടിരുന്ന പരിശോധന ഈദ് ദിനങ്ങൾ വരെ തുടരാനാണ് തീരുമാനം.
അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ന്യായ വിലയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനകളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നത്. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.