സ്ഥലനാമ പരിഷ്കരണത്തിന് കമ്മിറ്റി
text_fieldsമനാമ: രാജ്യത്തെ വിവിധ സ്ഥലങ്ങൾ, ജങ്ഷനുകൾ, ജനവാസ പ്രദേശങ്ങൾ, റോഡുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയുടെ നാമകരണത്തിനായി കമ്മിറ്റി രൂപവത്കരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകി. മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ പൊതുമരാമത്ത് മന്ത്രി, മന്ത്രിസഭ കാര്യാലയ മന്ത്രി, പാർപ്പിട നഗരാസൂത്രണ കാര്യ മന്ത്രി, ഇൻഫർമേഷൻ മന്ത്രി എന്നിവർ അംഗങ്ങളാണ്. വിവിധ മുനിസിപ്പാലിറ്റികളുടെ നിർദേശങ്ങൾ പരിഗണിക്കാനും അതനുസരിച്ച് നാമകരണ ലിസ്റ്റ് ബന്ധപ്പെട്ടവർക്ക് കൈമാറാനുമാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.