Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകമ്യൂണിറ്റി...

കമ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് ശനിയാഴ്ച മുതൽ ഇന്ത്യൻ സ്‌കൂളിൽ

text_fields
bookmark_border
കമ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് ശനിയാഴ്ച മുതൽ ഇന്ത്യൻ സ്‌കൂളിൽ
cancel

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ശ​നി​യാ​ഴ്ച തു​ട​ങ്ങു​ന്ന ഐ.​എ​സ്‌.​ബി ക​മ്യൂ​ണി​റ്റി സ്‌​പോ​ർ​ട്‌​സ് ഫെ​സ്റ്റ് 2023ന്റെ ​ഒ​രു​ക്കം ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഇ​സ ടൗ​ൺ കാ​മ്പ​സ് ജ​ഷ​ൻ​മാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് ഫെ​സ്റ്റ് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ക​മ്യൂ​ണി​റ്റി സ്‌​പോ​ർ​ട്‌​സ് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​ത്.

75 വ​ർ​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും ജ​ന​ങ്ങ​ളു​ടെ​യും സം​സ്‌​കാ​ര​ത്തി​ന്റെ​യും നേ​ട്ട​ങ്ങ​ളു​ടെ​യും മ​ഹ​ത്താ​യ ച​രി​ത്ര​ത്തെ അ​നു​സ്മ​രി​ക്കാ​നു​ള്ള ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്റി​ന്റെ സം​രം​ഭ​മാ​ണ് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്. ഒ​പ്പം ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്റെ 50 വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടു​മാ​ണ് സ്‌​പോ​ർ​ട്‌​സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ്‌​പോ​ർ​ട്‌​സ് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. മേ​യ് 13 മു​ത​ൽ 15വ​രെ അ​ർ​ജു​ൻ ചെ​സ് അ​ക്കാ​ദ​മി​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ക്കു​ന്ന ചെ​സ് ടൂ​ർ​ണ​മെ​ന്റോ​ടെ സ്പോ​ർ​ട്സ് ഫെ​സ്റ്റ് ആ​രം​ഭി​ക്കും. ബാ​ഡ്മി​ന്റ​ൺ, ടേ​ബി​ൾ ടെ​ന്നി​സ്, ക്രി​ക്ക​റ്റ്, ഫു​ട്ബാ​ൾ, വോ​ളി​ബാ​ൾ, വ​ടം​വ​ലി, ക​ബ​ഡി, അ​ത്‌​ല​റ്റി​ക്‌​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മ​റ്റ് കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ സ്‌​കൂ​ളു​ക​ളും പ​ങ്കെ​ടു​ക്കും.

ഈ ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ വ​രും ആ​ഴ്ച​ക​ളി​ൽ ന​ട​ക്കും. വി​വി​ധ സ്‌​കൂ​ളു​ക​ൾ​ക്ക് പു​റ​മെ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ര​ക്ഷി​താ​ക്ക​ളു​ടെ​യും ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ക​മ്യൂ​ണി​റ്റി സ്‌​പോ​ർ​ട്‌​സ് ഫെ​സ്റ്റ് ആ​രോ​ഗ്യ സം​സ്‌​കാ​രം സൃ​ഷ്ടി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ സൗ​ഹൃ​ദം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ല് മ​ത്സ​ര​ങ്ങ​ളാ​ണ് ചെ​സ് ടൂ​ർ​ണ​മെ​ന്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. മേ​യ് 13ന് ​രാ​വി​ലെ 8.30ന് ​ഓ​പ​ൺ റാ​പ്പി​ഡ് ചെ​സ് ടൂ​ർ​ണ​മെ​ന്റ്, വൈ​കീ​ട്ട 4.30ന് ​അ​ണ്ട​ർ 16 ടൂ​ർ​ണ​മെ​ന്റ് എ​ന്നി​വ ന​ട​ക്കും. മേ​യ് 14ന് ​ആ​റി​ന് വ​നി​താ ടൂ​ർ​ണ​മെ​ന്റ്, മേ​യ് 15ന് ​വൈ​കീ​ട്ട് ആ​റി​ന് അ​ണ്ട​ർ 10 ടൂ​ർ​ണ​മെ​ന്റ് എ​ന്നി​വ​യും ന​ട​ക്കും. ഏ​റ്റ​വും പു​തി​യ ഫി​ഡ് മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 35139522/33190004 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം ലി​ങ്ക് ചു​വ​ടെ: https://docs.google.com/forms/d/e/1FAIpQLSfk5-Y_Pq42GH_T-oeiQ4dI_LdR3-S4EKnrtf3ZxbGXsQjojA/viewform

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolCommunity Sports Fest
News Summary - Community Sports Fest at Indian School from Saturday
Next Story