ആരാധനാലയങ്ങളിൽ ഇളവുകൾ പൂർണ രൂപത്തിലേക്ക്
text_fieldsമനാമ: ഫെബ്രുവരി 15 മുതൽ രാജ്യം ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ സമിതി വ്യക്തമാക്കി. ജനങ്ങൾ ഒരുമിച്ചുകൂടുന്ന മുഴുവൻ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതില്ല. സിനിമശാലകൾ, സമ്മേളനങ്ങൾ, പരിപാടികൾ, കായിക കേന്ദ്രങ്ങൾ, പൊതുഇടങ്ങൾ എന്നിവയൊക്കെ സാധാരണപോലെ പ്രവർത്തിക്കാം.
പ്രവേശന സമയത്ത് ഗ്രീൻ ഷീൽഡ് കാണിക്കേണ്ടതില്ല. എന്നാൽ, എല്ലായിടങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് നിർദേശം. പുതിയ തീരുമാനത്തിന്റെ വെളിച്ചത്തിൽ ആരാധനാലയങ്ങൾ പൂർവസ്ഥിതിയിലേക്ക് ആക്കാൻ നീതിന്യായ, ഇസ്ലാമിക, ഔഖാഫ് മന്ത്രാലയം തീരുമാനിച്ചു.
പള്ളികളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ ഷീൽഡ് നിർബന്ധമില്ല.
സാമൂഹിക അകലം പാലിക്കാതെ ആരാധനകൾ നിർവഹിക്കുകയും ചെയ്യാം. എന്നാൽ, മാസ്ക് ധരിക്കൽ നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.