കരിപ്പൂർ, രാജമല ദുരന്തങ്ങളുടെ വേദനയിൽ പ്രവാസലോകവും
text_fieldsഐ.സി.എഫ്
മനാമ: കേരളത്തെ നടുക്കിയ മൂന്നാർ പ്രകൃതിദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും ഐ.സി.എഫ് ബഹ്റൈൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കോവിഡ് പ്രതിസന്ധിയിൽ എല്ലാം നഷ്ടപെട്ട് എങ്ങനെയെങ്കിലും നാടണയാം എന്നുകരുതി ദുബൈയിൽനിന്ന് യാത്ര പുറപ്പെട്ട പ്രവാസി സഹോദരങ്ങൾക്കുണ്ടായ അത്യാഹിതം ഏറെ വേദനിപ്പിക്കുന്നു. കരിപ്പൂരിലെ ദുരന്തമുഖത്ത് ഓടിയെത്തി പ്രത്യാഘാതങ്ങൾ വിസ്മരിച്ച് രക്ഷാപ്രവർത്തനത്തിൽ മുഴുകിയ എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ അടക്കമുള്ള പരിസരവാസികളുടെയും അധികൃതരുടെയും സേവനം അഭിനന്ദനങ്ങൾ അർഹിക്കുന്നു. തക്കസമയത്തുള്ള ഈ ധീരമായ ഇടപെടലുകളാണ് മരണസംഖ്യ കൂടാതിരിക്കാൻ കാരണമായത്.
മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവർ എളുപ്പം സുഖംപ്രാപിക്കട്ടെ എന്നു പ്രാർഥിക്കുകയും ചെയ്യുന്നു. മരിച്ചവർക്കുവേണ്ടി ആഗസ്റ്റ് 10ന് രാത്രി ഒമ്പതിന് ഓൺലൈൻ പ്രാർഥന സദസ്സ് സംഘടിപ്പിച്ചിട്ടുണ്ടെന്നും ഐ.സി.എഫ് നേതാക്കൾ പറഞ്ഞു.
സുബൈർ കണ്ണൂർ, പ്രവാസി കമീഷൻ അംഗം
കരിപ്പൂർ വിമാന അപകടത്തിലും രാജമല മണ്ണിടിച്ചിൽ ദുരന്തത്തിലും പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ അനുശോചിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും ചികിത്സയിലുള്ളവർ എത്രയും വേഗം സുഖം പ്രാപിക്കെട്ടയെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കെ.എം.സി.സി ബഹ്റൈന്‍
മനാമ: നാടിനെ ദുഃഖത്തിലാഴ്ത്തിയ കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു. കോവവിഡ് ഭീതിയിലൂടെ കടന്നുപോകുന്ന പ്രവാസലോകം ഏറെ വേദനയോടെയാണ് വിമാനദുരന്ത വാര്‍ത്ത കേട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിെൻറ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കൽ എന്നിവര്‍ പറഞ്ഞു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ
മനാമ: കരിപ്പൂരിലുണ്ടായ വിമാനാപകടത്തിലും മൂന്നാറിലെ രാജമലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിലും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദുഃഖം രേഖപ്പെടുത്തി. രണ്ടു ദുരന്തങ്ങളിലും നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ഉരുൾപൊട്ടലിൽ കാണാതായവരിൽ പലരെയും ഇത് വരെ കണ്ടെത്താനും സാധിച്ചിട്ടില്ല. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. കേരളം മഹാമാരിയുടെ കടുത്ത പരീക്ഷണം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ നാട്ടുകാരെ നന്ദിപൂർവം ഓർമിക്കുന്നു. അപകടത്തിൽപെട്ടവരുടെ കുടുബാംഗങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ എത്രയും പെട്ടെന്ന് പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ബഹ്റൈൻ ശൂരനാട് കൂട്ടായ്മ
മനാമ: കരിപ്പൂർ വിമാനദുരന്തത്തിലും മൂന്നാറിലെ പ്രകൃതിദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് ബഹ്റൈൻ ശൂരനാട് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. കോവിഡ് അവഗണിച്ചും രാത്രി കോരിച്ചൊരിയുന്ന മഴയത്ത് ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും രക്തം നൽകി സഹായിച്ചവർക്കും അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. ഇത്തരം ആപത് ഘട്ടങ്ങളിൽ സാമൂഹിക ഒരുമയോടുകൂടി ജീവൻ രക്ഷിക്കാൻ കൈകോർക്കുന്നത് കേരളത്തിെൻറ പ്രത്യേകതയാണെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.
സമസ്ത ബഹ്റൈന്‍ മനാമ: കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവരെല്ലാം എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും സമസ്ത ബഹ്റൈന്‍ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപകടത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും മരിച്ചവര്‍ക്കായി പ്രത്യേകം മയ്യിത്ത് നമസ്കാരം നിര്‍വഹിക്കണമെന്നും ആഹ്വാനം ചെയ്തു. കോവിഡ് സാഹചര്യത്തില്‍ പ്രവാസികളെ അകറ്റിനിര്‍ത്തുന്നവര്‍ക്ക് മാതൃകയായി, അപകടത്തില്‍പെട്ടവരെ ചേര്‍ത്തുപിടിച്ച നാട്ടുകാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള മുഴുവന്‍ സന്നദ്ധസേവകരെയും പ്രത്യേകം പ്രശംസിക്കുന്നതായും സന്ദേശത്തിൽ പറഞ്ഞു.
മൈത്രി സോഷ്യൽ അസോസിയേഷൻ
മനാമ: കരിപ്പൂർ വിമാന അപകടത്തിലും മൂന്നാറിലെ പ്രകൃതിദുരന്തത്തിലും ജീവൻ നഷ്ടപ്പെട്ടവർക്ക് മൈത്രി സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് ഒാടിയെത്തിയവരെ അഭിനന്ദിച്ചു.
ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട്
മനാമ: ഇടുക്കി രാജമലയിൽ മണ്ണിടിച്ചിലിലും കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിലും മരണമടഞ്ഞവർക്ക് ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ആദരാഞ്ജലി അർപ്പിച്ചു.
ഈ രണ്ടിടത്തും പ്രതികൂല കാലാവസ്ഥയിലും കോവിഡ് ഭീഷണി നിലനിൽക്കേയും അതിനെയൊന്നും വകവെക്കാതെ രക്ഷാദൗത്യത്തിനിറങ്ങിയ മനുഷ്യസ്നേഹികൾക്ക് അഭിവാദ്യം അർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
പീപ്ൾസ് ഫോറം ബഹ്റൈൻ
മനാമ: കരിപ്പൂർ വിമാനാപകടത്തിലും രാജമലയിലെ പ്രകൃതി ദുരന്തത്തിലും പീപ്ൾസ് ഫോറം ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ ആരോഗ്യം കൈവരിക്കട്ടെയെന്നും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ഈ മഹാമാരിയുടെ കാലത്തും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ പേരെയും നന്ദിയോടെ ഓർക്കുന്നുവെന്നും പീപ്ൾസ് ഫോറം പ്രസിഡൻറ് ജെ. പി. ആസാദ് അറിയിച്ചു.
വളാഞ്ചേരി കൂട്ടായ്മ
കരിപ്പൂർ വിമാന ദുരന്തത്തിൽ ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. വളാഞ്ചേരി സ്വദേശി സുധീറിെൻറ ഉൾെപ്പടെ എല്ലാ കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായും അറിയിച്ചു.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ
മനാമ: കരിപ്പൂർ വിമാനാപകടത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചിച്ചു. പ്രതികൂല സാഹചര്യങ്ങളായിട്ടുപോലും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രദേശവാസികൾ, അർധരാത്രിയിലും രക്തംദാനം ചെയ്യാൻ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ഓടിയെത്തിയ സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം മാനവികതയുടെ ഉദാത്ത മാതൃകകളാണെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കൊല്ലം പ്രവാസി അസോസിയേഷൻ
കരിപ്പൂർ വിമാന അപകടത്തിലും മൂന്നാർ രാജമല പ്രകൃതി ദുരന്തത്തിലും കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു. ദുരന്തമുഖത്ത് സഹജീവി സ്നേഹത്തിെൻറ ഉദാത്ത മാതൃക സൃഷ്ടിച്ച നാട്ടുകാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും വാർത്താകുറിപ്പിൽ പറഞ്ഞു.
ഒ.ഐ.സി.സി
മനാമ: മൂന്നാർ രാജമലയിലുണ്ടായ പ്രകൃതിദുരന്തത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. തേയിലത്തോട്ടങ്ങളിലും മറ്റ് തോട്ടങ്ങളിലും ജോലിചെയ്യുന്ന ആളുകൾക്ക് വീട് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ചെയ്ത് കൊടുക്കാൻ കമ്പനി അധികൃതരും സർക്കാറും അടിയന്തര നടപടി സ്വീകരിക്കണം. ഒരു സുരക്ഷയും ഇല്ലാത്ത ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നടപടികളാണ് കമ്പനി അധികൃതർ സ്വീകരിക്കുന്നത്. പല കമ്പനികളും മനുഷ്യൻ എന്ന പ്രാഥമിക പരിഗണനപോലും ജോലിക്കാർക്ക് നൽകുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് കമ്പനി അധികൃതരെക്കൊണ്ട് വേണ്ട സൗകര്യങ്ങൾ ചെയ്യിക്കാൻ തയാറാകണം.
മരിച്ച ആളുകളുടെ കുടുംബത്തിന് ന്യായമായ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും അപകടത്തിൽപെട്ട ആളുകൾക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തണമെന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യൻ സോഷ്യൽ ഫോറം
മനാമ: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ഇന്ത്യൻ സോഷ്യൽ ഫോറം അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കുചേരുന്നതായും പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖംപ്രാപിക്കാൻ പ്രാര്‍ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിശ്വകല
മനാമ: മൂന്നാർ രാജമല ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും വിശ്വകല അനുശോചനം രേഖപ്പെടുത്തി. ഏറെ വേദനാജനകമാണ് രണ്ടു ദുരന്തങ്ങളുമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അനുശോചിച്ചു
മനാമ: കരിപ്പൂർ വിമാന അപകടത്തിൽ സാമൂഹിക പ്രവർത്തകനായ കെ. ടി. സലിം, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ, യാത്ര സമിതി, കൊയിലാണ്ടി കൂട്ടം എന്നിവരും അനുശോചിച്ചു. കരിപ്പൂർ വിമാന ദുരന്തത്തിൽ ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുശോചിച്ചു. അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ പറഞ്ഞു. കരിപ്പൂർ വിമാനാപകടത്തിലും കാലാവർഷക്കെടുതിയിലും ദുരന്തം നേരിടേണ്ടിവന്ന കേരളജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയേറ്റർ എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. വിമാന അപകടത്തിൽ ബഹ്റൈന്‍ കെ.എം.സി.സി ഹിദ്ദ്, അറാദ്, ഖലാലി പ്രവിശ്യ പ്രസിഡൻറ് ഇബ്രാഹീം ഹസന് പുറക്കാട്ടിരി അനുശോചിച്ചു. കരിപ്പൂർ വിമാന അപകടത്തിൽ ബഹ്റൈൻ എക്സ്പ്രസ് ട്രാവൽ ആൻഡ് ടൂർസ് മാനേജ്മെൻറും ജീവനക്കാരും അനുശോചിച്ചു.
കോഴിക്കോട് വിമാന ദുരന്തത്തിലും രാജമല ഉരുൾപൊട്ടലിലും മാഫ് ബഹ്റൈൻ (മടപ്പള്ളി സ്കൂൾ പൂർവ വിദ്യാർഥി കൂട്ടായ്മ) പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ അനിൽ മടപ്പള്ളി അനുശോചിച്ചു.
പമ്പാവാസൻ നായർ
മനാമ: കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദാരുണമായ വിമാന അപകടത്തിൽ അമാദ് ഗ്രൂപ് എം.ഡി പമ്പാവാസൻ നായർ അനുശോചിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൈലറ്റിെൻറ അവസരോചിത ഇടപെടലിലൂടെ തീപിടിത്തമുണ്ടാകാതിരുന്നതാണ് അപകടത്തിെൻറ തീവ്രത കുറച്ചത്. അതുവഴി ജീവഹാനി കുറക്കാനും കഴിഞ്ഞു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കെട്ടയെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ
മനാമ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. തീവ്രമായ മഴയത്തും കോവിഡ് പോലും അവഗണിച്ച് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ കൊണ്ടോട്ടിയിലെ ജനങ്ങളെ അഭിനന്ദിച്ചു.
പ്രസിഡൻറ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ, നാസർ മഞ്ചേരി, ദിലീപ്, എൻ.കെ. മുഹമ്മദാലി, റഫീഖ്, കരീം മോൻ, ശരീഫ് മലപ്പുറം, അമൃത രവി, മുബീന മൻഷീർ, രഞ്ജിത്ത്, കൃഷ്ണൻ, അയൂബ്, മജീദ് ചെമ്മാട്, മണി, മനോജ്, ആദിൽ, ഖൽഫാൻ, ബാലൻ, പ്രകാശൻ എന്നിവർ വെബിനാറിൽ പങ്കെടുത്തു സംസാരിച്ചു.
സംസ്കൃതി ബഹ്റൈൻ
മനാമ: കരിപ്പൂരിലുണ്ടായ വിമാന അപകടത്തിൽ സംസ്കൃതി ബഹ്റൈൻ അനുശോചിച്ചു. ഭാരവാഹികളുടെ ഒാൺലൈൻ യോഗത്തിൽ പ്രസിഡൻറ് പ്രവീൺ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പങ്കജ് മാലിക്ക്, റീജ്യൻ പ്രസിഡൻറ് (ശബരി ഭാഗ്) സിജു കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും കൊറോണ വൈറസ് ബാധയിലും ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും പങ്കുചേരുന്നതായി അറിയിച്ചു. വൈസ് പ്രസിഡൻറ് അജികുമാർ, അസി. സെക്രട്ടറി ലിജേഷ്, റിതിൻ രാജ്, റീജ്യൻ സെക്രട്ടറി അനിൽ പിള്ള, ഗണപതി, പ്രഭുലാൽ തുടങ്ങിയവർ യോഗത്തിൽ പെങ്കടുത്തു.
തണൽ ബഹ്റൈൻ ചാപ്റ്റർ
മനാമ: കോഴിക്കോട് വിമാനാപകടത്തിലും മൂന്നാർ രാജമലയിലെ മണ്ണിടിച്ചിൽ ദുരന്തത്തിലും തണൽ ബഹ്റൈൻ ചാപ്റ്റർ ദുഃഖം രേഖപ്പെടുത്തി. കോവിഡും പേമാരിയും തീർത്ത വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന ഈ സമയത്തുതന്നെ കടന്നുവന്ന ദാരുണ സംഭവങ്ങൾ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖങ്ങളിൽ പങ്കുചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും തണൽ ബഹ്റൈൻ ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത്, ജനറൽ സെക്രട്ടറി മുജീബ് മാഹി, പി.ആർ.ഒ റഫീക്ക് അബ്ദുള്ള എന്നിവർ പറഞ്ഞു. അപകടങ്ങളിൽപെട്ട് ചികിത്സയിൽ കഴിയുന്ന എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
െഎ.സി.ആർ.എഫ്
മനാമ: രാജമല മണ്ണിടിച്ചിൽ ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (െഎ.സി.ആർ.എഫ്) അനുശോചിച്ചു. എല്ലാവരെയും വേദനിപ്പിക്കുന്നതാണ് ഇൗ ദുരന്തങ്ങൾ. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്ക് വേദന തരണംചെയ്യാൻ കഴിയെട്ടയെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.