ഐ.വൈ.സി.സി എം.ടി അനുശോചനം സംഘടിപ്പിച്ചു
text_fieldsമനാമ: കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടക പരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത മേഖലകളിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് അനുസ്മരണ യോഗം വിലയിരുത്തി.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. കെ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. പി.വി. ചെറിയാൻ, മാധ്യമ പ്രവർത്തകരായ രാജി ഉണ്ണികൃഷ്ണൻ, ഇ.വി രാജീവൻ, സാമൂഹിക പ്രവർത്തകൻ ലത്തീഫ് കോളിക്കൽ, ഐ.വൈ.സി.സി ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ജിതിൻ പരിയാരം, നിതീഷ് ചന്ദ്രൻ എന്നിവർ എം.ടിയെ അനുസ്മരിച്ചു സംസാരിച്ചു.
ഐ.വൈ.സി.സി ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത് അവതാരകനായ ചടങ്ങിൽ ജോയന്റ് സെക്രട്ടറി രാജേഷ് പന്മന സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.