എം.ടിയുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം -കെ.പി.എഫ്
text_fieldsമനാമ: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) അനുശോചനം രേഖപ്പെടുത്തി.
സാഹിത്യവും സിനിമയും നാടകവും പത്രപ്രവർത്തനവുമടക്കം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയാണ് എം.ടി യാത്രയായതെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പറഞ്ഞു.
നിരവധി അവാർഡുകളും പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ച എം.ടി, മലയാള സാഹിത്യത്തിന്റെ അഭിമാനമായിരുന്നെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താൻ പറ്റാത്തതാണെന്നും രക്ഷാധികാരി സുധീർ തിരുന്നിലത്ത്, വൈസ് പ്രസിഡന്റ് സജ്ന ഷനൂബ്, എക്സിക്യൂട്ടിവ് മെംബർ സജിത്ത് വെള്ളികുളങ്ങര എന്നിവർ പറഞ്ഞു.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിലും കെ.പി.എഫ് അനുശോചനം അറിയിച്ചു. എക്സിക്യൂട്ടിവ് മെംബർമാരും കുടുംബാംഗങ്ങളും അനുശോചന യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.