മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം
മനാമ: നടന് മാമുക്കോയയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ല പ്രവാസി ഫോറം അനുശോചിച്ചു. മാമുക്കോയയുടെ ഭാര്യ സുഹ്റ, മക്കളായ നിസാര്‍, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ് എന്നിവരടങ്ങിയ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു.
കോഴിക്കോടന്‍ ശൈലിയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച മാമുക്കോയയുടെ സ്വഭാവ നടനിലേക്കുള്ള മാറ്റവും വിസ്മയിപ്പിക്കുന്നതായിരുന്നുവെന്നും മലയാളികള്‍ക്ക് ഓർമിക്കാന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് അദ്ദേഹം ഓർമയാകുന്നതെന്നും അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.മലയാളി എക്കാലവും ഓർമിക്കുന്ന ഗഫൂര്‍ക്കാ ദോസ്ത്, കീലേരി അച്ചു തുടങ്ങിയ ഒട്ടേറെ കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.
മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മാമുക്കോയ എന്നും പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ,ആക്ടിങ് ജനറൽ സെക്രട്ടറി അഖിൽ താമരശ്ശേരി എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഫ്രന്റ്സ് സർഗവേദി
മനാമ: തനത് കോഴിക്കോടൻ ഭാഷയിലൂടെ മലയാള സിനിമാ രംഗത്ത് തന്റേതായ ഇടം രേഖപ്പെടുത്തിയ അഭിനേതാവാണ് മാമുക്കോയ എന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദി അഭിപ്രായപ്പെട്ടു.അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാരംഗത്ത് കനത്ത നഷ്ടമാണ്. ഹാസ്യരംഗങ്ങളിലൂടെ കേരളക്കരയാകെ പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള നടനും കൂടിയായിരുന്നു.
വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കപ്പെടുന്ന ഈ കാലത്ത് അതിനെതിരെ ശക്തമായ പ്രതിഷേധം തന്റെ കലാസൃഷ്ടികളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രകടിപ്പിക്കാറുണ്ടായിരുന്നു. തന്റെ അഭിനയത്തിലൂടെ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. അതൊന്നും മലയാള സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും ഫ്രന്റ്സ് സർഗവേദി വാർത്താക്കുറിപ്പിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രന്റ്സ് സർഗവേദി സെക്രട്ടറി അബ്ബാസ് മലയിൽ, കൺവീനർ ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.