അനില്‍ പനച്ചൂരാെൻറ നിര്യാണത്തില്‍ അനുശോചനം
text_fieldsമനാമ: കവിയും സിനിമാഗാന രചയിതാവുമായിരുന്ന അനില്‍ പനച്ചൂരാെൻറ നിര്യാണത്തില്‍ ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ കലാസാഹിത്യവേദി അനുശോചിച്ചു. മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന നിരവധി കവിതകളിലൂടെയും അനശ്വര ഗാനങ്ങളിലൂടെയും കലാ ആസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ച അദ്ദേഹത്തിന് പി. ഭാസ്കരന്‍ സ്മാരക സുവര്‍ണ മുദ്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ നിര്യാണം കലാ, സാഹിത്യ മേഖലയില്‍ വലിയ നഷ്ടമാണെന്നും സംഘടന അനുശോചനസന്ദേശത്തില്‍ വ്യക്തമാക്കി.
മനാമ: എസ്.എൻ.സി.എസ് ബഹ്‌റൈൻ അനുശോചിച്ചു. എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന അനുശോചനയോഗത്തിൽ ചെയർമാൻ ജയകുമാർ, ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ തുടങ്ങിയവർ സംബന്ധിച്ചു.മനാമ: ബഹ്‌റൈൻ 'നേരും; നെറിയും' അനുശോചിച്ചു. മലയാള സിനിമ ഗാനശാഖയിലും കാവ്യരംഗത്തും പകരംവെക്കാൻ പറ്റാത്ത സാന്നിധ്യമായിരുന്നു അനിൽ പനച്ചൂരാേൻറത്. മുഹമ്മദ് ചിന്നാട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.