Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവേണുവി​െൻറ...

വേണുവി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
വേണുവി​െൻറ നിര്യാണത്തിൽ അനുശോചിച്ചു
cancel
camera_alt

വേണു

മനാമ: ബഹ്റൈൻ മുൻ പ്രവാസിയും തുറയൂർ സാന്ത്വനം പെയ്ൻ ആൻഡ്​ പാലിയേറ്റിവ് കെയർ സൊസൈറ്റി ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരിയുമായിരുന്ന കുറുക്കൻ കുന്നുമ്മൽ വേണുവി​െൻറ നിര്യാണത്തിൽ സാന്ത്വനം ബഹ്റൈൻ ചാപ്റ്റർ അനുശോചിച്ചു. അർബുദം, പക്ഷാഘാതം പോലുള്ള രോഗങ്ങൾ പിടിപെട്ടവരെ സഹായിക്കുന്നതിൽ മാതൃകപരമായ പ്രവർത്തനങ്ങൾ കാഴ്​ചവെച്ച മനുഷ്യസ്നേഹിയെയാണ് വേണുവി​െൻറ മരണത്തിലൂടെ നഷ്​ടമായതെന്ന് ഓൺലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

38 വർഷം ബഹ്റൈനിലുണ്ടായിരുന്ന വേണു മുഹറഖിൽ ടെയ്​ലറിങ്​ സ്ഥാപനം നടത്തുകയായിരുന്നു. ഭാര്യ: രേണുക. മക്കൾ: ജിഷ്​ണു, ജിതിൻ.അനുശോചന യോഗത്തിൽ പുളിയങ്കോട്ട് കരീം, എൻ. റഹൂഫ്, എ.കെ. അബ്​ദുറഹ്​മാൻ, എം.ടി. അഷ്റഫ്, കുഞ്ഞിക്കണ്ണൻ, വി.കെ.കെ. മുനീർ, പി.കെ. ഹരീഷ്, രാജൻ മലോൽ, അബ്ബാസ്, പി.ടി. അബ്​ദുല്ല, രാമകൃഷ്​ണൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venuCondolencesdeath news
Next Story