പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചനം
text_fieldsവേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ്
മനാമ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ തലമുതിർന്ന നേതാവായ അദ്ദേഹം ജാതിയുടെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയും അതിർവരമ്പുകൾക്കതീതമായി മാനുഷികബന്ധങ്ങൾക്കും മതമൈത്രിക്കും വില കൽപിച്ചിരുന്നുവെന്നും അനുശോചന പ്രമേയത്തിൽ രേഖപ്പെടുത്തി. പ്രസിഡന്റ് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ചെയർമാൻ ബാബു കുഞ്ഞിരാമൻ, ഡബ്ല്യൂ.എം.സി മിഡിലീസ്റ്റ് പ്രോവിൻസ് പ്രസിഡന്റ് രാധാകൃഷ്ണൻ തെരുവത്ത്, ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായര്‍ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജിജോ ബേബി, ജൈസണ്, വിനോദ് നാരായണന്, വിനയചന്ദ്രന്, ഗണേഷ് നമ്പൂതിരി, എബി തോമസ്, രാജീവ് വെള്ളിക്കോത്ത് എന്നിവരും സംബന്ധിച്ചു.
കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ
മനാമ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മതേതരകേരളത്തിന് തീരാനഷ്ടമാണെന്ന് കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിൽ മതസൗഹാർദ അന്തരീക്ഷം നിലനിർത്തുന്നതിൽ നിർണായകസ്ഥാനം വഹിച്ച ആത്മീയ ആചാര്യനും പാവപ്പെട്ടവരുടെ ആശ്രയവുമായിരുന്നു
അദ്ദേഹമെന്ന് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോണി താമരശ്ശേരി, ജ്യോതിഷ് പണിക്കർ, സലീം ചിങ്ങപുരം, മനോജ് മയ്യന്നൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രമേഷ് പയ്യോളി, രാജീവ് തുറയൂർ തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഐ.വൈ.സി.സി
മനാമ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
മാനുഷിക മൂല്യങ്ങൾ മുൻനിർത്തിയുള്ള കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സമൂഹനന്മക്കും മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനുമായി ജീവിതം മാറ്റിവെക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹം.
യു.ഡി.എഫിന്റെ കരുത്തും ഊർജവുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കനത്ത നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബഹ്റൈൻ ഐ.എം.സി.സി
മനാമ: മുസ്ലിം ലീഗ് കേരളസംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ ബഹ്റൈൻ ഐ.എം.സി.സി കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.ദീർഘകാലം മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ നേതൃരംഗത്ത് നിറഞ്ഞുനിന്ന തങ്ങളുടെ മരണത്തിൽ വേദനിക്കുന്ന കുടുംബത്തിന്റെയും മുസ്ലിം ലീഗ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ബഹ്റൈൻ ഐ.എം.സി.സി പ്രസിഡന്റ് മൊയ്തീൻകുട്ടി പുളിക്കൽ, ജനറൽ സെക്രട്ടറി ഖാസിം മലമ്മൽ, ട്രഷറർ പി.വി. സിറാജ് വടകര എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഐ.സി.എസ് ബഹ്റൈൻ
മനാമ: ആയിരങ്ങള്‍ക്ക് ആശാകേന്ദ്രവും സഹോദരസംഘടനാ നേതാക്കളോട് ഏറെ സൗഹൃദത്തോടെ വര്‍ത്തിച്ച ജ്ഞാനധന്യനും കേരളത്തിനാകെ ആത്മീയപ്രഭ പരത്തിയ കര്‍മയോഗിയുമായിരുന്നു അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളെന്ന് കേരളസംസ്ഥാന സുന്നി യുവജന ഫെഡറേഷന്റെ പ്രവാസി പോഷകഘടകമായ ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.