പ്രിന്‍സ് ഖലീഫയുടെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsമനാമ: പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫക്ക് ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആദരാഞ്ജലി അർപ്പിച്ചു. അനുശോചന യോഗത്തിൽ ഇടവക വികാരി ഫാ. ബിജു ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു.
സെൻറ് മേരീസ് ദേവാലയത്തിനോടും കത്തോലിക്ക ബാവ തിരുമേനിമാരോടും മെത്രാപ്പോലീത്തമാരോടും കാണിച്ച സ്നേഹത്തിനും കരുതലിനും പ്രധാനമന്ത്രിയോടും രാജ കുടുംബത്തിനോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഇടവകാംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സോമന് ബേബി പറഞ്ഞു. ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയുടെ അനുശോചന സന്ദേശം ഫാ. ബിജു ഫിലിപ്പോസ് വായിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ അനുശോചനവും അറിയിച്ചു. കത്തീഡ്രല്‍ സെക്രട്ടറി ജോർജ് വര്‍ഗീസ് ഇടവകയുടെ അനുശോചന പ്രമേയം അവതരിപ്പിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി സി.കെ. തോമസ് യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.