‘കുടുംബം: ഖുർആനിലും സുന്നത്തിലും’ - പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsമനാമ: പ്രവാചകന്റെ സുന്നത്തുകളിൽ അടിയുറച്ചുനിന്ന് കൊണ്ടാവണം ഓരോ വിശ്വാസിയും തങ്ങളുടെ കുടുംബ ജീവിതത്തെ ക്രമപ്പെടുത്തേണ്ടത് എന്ന് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി പറഞ്ഞു. അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാളവിഭാഗം സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ ‘കുടുംബം - ഖുർആനിലും സുന്നത്തിലും’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുദൈബിയ അൽ മന്നാഇ സെന്ററിൽ നടന്ന പരിപാടി അബ്ദുല്ല സഅദുല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ചു. തർബിയ ഇസ്ലാമിക് സൊസൈറ്റി സയന്റിഫികൽ കോഴ്സസ് സ്പെഷലിസ്റ്റ് ഡോ. സഅദുല്ല അൽ മുഹമ്മദി സ്വാഗതം ആശംസിച്ചു. ഷൈഖ് ഐമൻ ശഅബാന്റെ ആമുഖഭാഷണത്തിന് ശേഷം മുഖ്യപ്രഭാഷകൻ വിഷയമവതരിപ്പിച്ചു. ഹംസ അമേത്ത്, യാഖൂബ് ഈസ, അബ്ദുൽ അസീസ് നിലമ്പൂർ, ടി.പി. അബ്ദുൽ അസീസ്, വി.പി. അബ്ദുൽ റസാഖ്, യഹ്യ സി.ടി. എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ പരിപാടികൾ നിയന്ത്രിച്ചു. ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മാഇലിന്റെ നന്ദിപ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.