ആശയക്കുഴപ്പം സൃഷ്ടിച്ച് കേരളത്തിെൻറ മാനദണ്ഡം
text_fieldsമനാമ: ഗൾഫിൽനിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർ ജനിതകമാറ്റം വന്ന വൈറസിെൻറ പരിശോധനക്കും വിധേയരാകണമെന്ന കേരള സർക്കാറിെൻറ അറിയിപ്പ് പ്രവാസികളിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയത്. യു.കെയിൽനിന്ന് വരുന്ന യാത്രക്കാർക്ക് ഒക്ടോബർ നാല് മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇത് നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ഒക്ടോബർ ഒന്നിന് സംസ്ഥാന സർക്കാറുകൾക്കും നിർദേശം നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ കേരളസർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. അന്താരാഷ്്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയതായാണ് വാർത്താക്കുറിപ്പിൽ പറഞ്ഞത്. ഇതനുസരിച്ച്, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറൻറീന് ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ എയര്‍പോര്‍ട്ടില്‍നിന്നുള്ള ആര്.ടി.പി.സി.ആര് പരിശോധന നെഗറ്റിവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ ആര്.ടി.പി.സി.ആര് പരിശോധന നടത്തേണ്ടതാണ്.
ഇതുകൂടാതെ യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡിലീസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസിലൻഡ്, സിംബാവ്വെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിെൻറ പരിശോധനക്ക് അയക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
പുതിയ അറിയിപ്പ് പ്രവാസികൾക്കിടയിൽ ചർച്ചയായതോടെ വിവിധ സംഘടനാനേതാക്കൾ വിഷയത്തിൽ ഇടപെട്ടു. ജനിതകമാറ്റം വന്ന വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആഗസ്റ്റ് 31ന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നിട്ടും, കേരള സർക്കാറിെൻറ അറിയിപ്പിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്നവരുടെ സാമ്പിളും പരിശോധനക്ക് അയക്കുമെന്ന പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്.
അതേസമയം, പ്രവാസി സംഘടനാനേതാക്കൾ ആരോഗ്യമന്ത്രിയുടെ ഒാഫിസിൽ ബന്ധപ്പെട്ടപ്പോൾ ഇതുസംബന്ധിച്ച് വ്യക്തത വരുത്തി അറിയിപ്പ് പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഒാഫിസുകളിൽ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ടെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസ് പരിശോധനക്ക് അധിക ചെലവ് വരില്ലെങ്കിലും ഗൾഫിൽനിന്നുള്ളവർ ഇൗ വൈറസ് വാഹകരാണെന്ന തെറ്റായ സന്ദേശം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിർദേശം സംബന്ധിച്ച് പ്രവാസികളുടെ ആശങ്ക ആരോഗ്യമന്ത്രിയുടെ ഒാഫിസിൽ അറിയിച്ചതായി പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരും പറഞ്ഞു. ഇൗ വിഷയത്തിൽ ഉടൻതന്നെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.