രജതജൂബിലി വേളയിൽ ‘ഗൾഫ് മാധ്യമ’ത്തിന് ആശംസകൾ -അലി ഹസൻ
text_fieldsഗൾഫ് മാധ്യമം ദിനപത്രം ബഹ്റൈനിൽ പ്രസിദ്ധീകരണമാരംഭിച്ചിട്ട് കാൽനൂറ്റാണ്ടാകുന്നു. എന്നു മാത്രമല്ല ബഹ്റൈനിൽ തുടങ്ങിയ പത്രം മറ്റു ജി.സി.സികളിലേക്കും ഘട്ടം ഘട്ടമായി വ്യാപിച്ചു.
ഇന്ന് എല്ലാ ജി.സി.സികളിലും പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ദിനപത്രമെന്ന ബഹുമതിയും ഗൾഫ് മാധ്യമത്തിന് മാത്രം സ്വന്തമാണ്. വളർച്ചയുടെ രജതജൂബിലി ആഘോഷിക്കുന്ന വേളയിൽ എല്ലാവിധ ആശംസകളും നേരുകയാണ്. ആധികാരികവും സത്യസന്ധവും വിശ്വസനീയവുമായ വാർത്തകളാണ് ഗൾഫ്മാധ്യമത്തെ വ്യത്യസ്തമാക്കുന്നത്. ഈ പത്രം പ്രസിദ്ധീകരണമാരംഭിച്ച നാൾ മുതലുള്ള ബന്ധമാണ് എനിക്ക് അതിനോടുള്ളത്.
നാട്ടിലെ വിശേഷങ്ങൾ മാത്രമല്ല, ബഹ്റൈനിലെ വാർത്തകളും ഗൾഫ് നാടുകളിലെ വാർത്തകളും അറിയാൻ ഈ പത്രം സഹായകരമാണ്. ഈ നാടിന്റെ വികസനത്തോടൊപ്പം എന്നും എക്കാലവും ഗൾഫ് മാധ്യമമുണ്ട്.
അലി ഹസൻ (ചെയർമാൻ, അലി വെഞ്ച്വർ ഇന്റർനാഷനൽ ഗ്രൂപ്)
രാജ്യത്തിന്റെ നയങ്ങളും നിയമങ്ങളും മനസ്സിലാക്കാൻ പ്രവാസികളെ അത് സഹായിക്കുന്നു. തൊഴിൽ നിയമം, വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച അറിവുകൾ, കായിക വാർത്തകൾ അങ്ങനെ എല്ലാവിധ വിജ്ഞാനവും നൽകുന്ന ഒരു സാഗരമാണ് ഈ പത്രം എന്നു പറയുന്നത് അതിശയോക്തിപരമായിരിക്കുകയില്ല. പ്രവാസികളുടെ വായനാശീലം വളർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കാനും ഗൾഫ് മാധ്യമത്തിന് കഴിയുന്നു.
സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ച ഈ കാലത്തും നൂതനമായ സമീപനങ്ങളിലൂടെ ശക്തമായ സാന്നിധ്യമായി നിലകൊള്ളാൻ സാധിക്കുന്നു എന്നത് സന്തോഷകരമാണ്. വളർച്ചയുടെ ഗിരിശ്രൃംഗങ്ങൾ ഇനിയും കയറാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.