Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​യുടെ...

ഇ​ന്ത്യ​യുടെ വി​ക​സ​ന​ത്തി​ന്‌ അ​ടി​ത്ത​റ പാ​കി​യ​ത് കോ​ൺ​ഗ്ര​സ്‌ –രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി

text_fields
bookmark_border
ഇ​ന്ത്യ​യുടെ വി​ക​സ​ന​ത്തി​ന്‌ അ​ടി​ത്ത​റ പാ​കി​യ​ത് കോ​ൺ​ഗ്ര​സ്‌ –രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി
cancel
camera_alt

ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ഇ​ന്ത്യ​യി​ൽ ഇ​ന്ന് കാ​ണു​ന്ന വി​ക​സ​ന​ങ്ങ​ളു​ടെ എ​ല്ലാം അ​ടി​ത്ത​റ പാ​കി​യ​ത് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​െൻറ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ആ​യി​രു​ന്നു എ​ന്ന് കാ​സ​ർ​കോ​ട്​ എം.​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​തം വ​ള​രെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടാ​ണ് മു​ന്നോ​ട്ടു പോ​യ​ത്. പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും തൊ​ഴി​ൽ ഇ​ല്ലാ​യ്​​മ​യും മൂ​ലം ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ച അ​വ​സ്​​ഥ​യി​ൽ​നി​ന്ന്​ ഇ​ന്ന് കാ​ണു​ന്ന ഇ​ന്ത്യ​യി​ലേ​ക്ക് ന​മ്മു​ടെ രാ​ജ്യ​ത്തെ കൈ​പി​ടി​ച്ച് ഉ​യ​ർ​ത്താ​ൻ സ​ഹാ​യി​ച്ച​ത്​ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​െൻറ ദീ​ർ​ഘ​വീ​ക്ഷ​ണ​ങ്ങ​ളാ​ണ്.

അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ല​ഭി​ച്ചി​രു​ന്ന ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് കാ​ത്തി​രു​ന്ന ഇ​ന്ത്യ ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യോ​ൽ​പാ​ദ​ന രാ​ജ്യ​മാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബോ​ബി പാ​റ​യി​ൽ, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, സെ​ക്ര​ട്ട​റി ജ​വാ​ദ് വ​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദേ​ശീ​യ നേ​താ​ക്ക​ളാ​യ ര​വി ക​ണ്ണൂ​ർ, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, മാ​ത്യൂ​സ് വാ​ള​ക്കു​ഴി, ര​വി സോ​ള, മ​നു മാ​ത്യു, ജോ​യ് എം.​ഡി, ഷാ​ജി ത​ങ്ക​ച്ച​ൻ, ഇ​ബ്രാ​ഹിം അ​ദ്ഹം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgulf newsbahrain newsrajmohan unnithaan
Next Story