കണക്ടിങ് പീപ്ൾ’ അഞ്ചാം എഡിഷൻ മാർച്ച് രണ്ടിന്
text_fieldsമനാമ: പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ,‘കണക്ടിങ് പീപ്ൾ’ എന്ന പേരിൽ നടത്താറുള്ള ബോധവത്കരണ പരിപാടിയുടെ അഞ്ചാം എഡിഷൻ മാർച്ച് രണ്ടിന്. ഉമൽഹസൻ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴു മുതൽ ഒമ്പതുവരെ നടക്കുന്ന പരിപാടിയിൽ പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദ്രോഗവും ഹൃദയാഘാതവും എന്ന വിഷയത്തിൽ പ്രശസ്ത ഹൃദ്രോഗ വിദഗ്ധർ സംസാരിക്കും. പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
ആഗോള സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ ബഹ്റൈൻ ചാപ്റ്റർ നടത്തുന്ന ‘കണക്ടിങ് പീപ്ൾ’ എന്ന പരിപാടി പ്രവാസികളുടെ നിയമപരവും ആരോഗ്യപരവുമായ ബോധവത്കരണത്തിന് ആരംഭിച്ച ഒരു സീരീസാണ്. കഴിഞ്ഞ നാല് എഡിഷനുകളും വൻ വിജയമായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 39461746, 33052258.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.