കനോലി നിലമ്പൂർ കൂട്ടായ്മ സഹായം കൈമാറി
text_fieldsമനാമ: ബഹ്റൈനിൽ ജോലിചെയ്തുവരുകയും മാസങ്ങൾക്കു മുമ്പ് കാൻസർ ബാധിതനായി ചികിത്സക്കായി നാട്ടിലേക്കു പോവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത നിലമ്പൂർ അകമ്പാടം സ്വദേശി കൂരിമണ്ണിൽ ജംഷീദിന്റെ കുടുംബത്തിനുള്ള സഹായം കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ ഭാരവാഹികൾ കൈമാറി. കൂട്ടായ്മയിലെ അംഗമായിരുന്ന ജംഷിദ് മാസങ്ങൾക്കു മുമ്പാണ് ചികിത്സക്കായി നാട്ടിലേക്കു പോയത്. പിതാവും മാതാവും സഹോദരിയും ഭാര്യയും രണ്ടു കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ജംഷീദ്. കൂട്ടായ്മയിലെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേർന്ന് സമാഹരിച്ച തുക ജംഷീദിന്റെ രണ്ടു മക്കളുടെയും പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റ് ഷബീർ മുക്കൻ, ചാരിറ്റി വിങ് കൺവീനർ റസാക്ക് കരുളായി, സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, മുൻ ചാരിറ്റി വിങ് കൺവീനർ ബഷീർ വടപുറം എന്നിവർ ചേർന്ന് ജംഷീദിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.