സൽമാൻ സിറ്റിയിലെ പാർപ്പിട യൂനിറ്റ് നിർമാണത്തിന് തുടക്കം
text_fieldsമനാമ: സൽമാൻ സിറ്റിയിലെ പാർപ്പിട യൂനിറ്റ് നിർമാണത്തിന് തുടക്കം കുറിച്ചു. പാർപ്പിടകാര്യ മന്ത്രാലയവും ഡെൽമൺ ഗേറ്റ് റിയൽ എസ്റ്റേറ്റ് കമ്പനിയുമായി സഹകരിച്ചാണ് 131 പാർപ്പിട യൂനിറ്റുകൾ നിർമിക്കുന്നത്.
സർക്കാർ ഭൂമി വികസന പദ്ധതി പ്രകാരം സ്വകാര്യ മേഖലയുമായി ചേർന്നാണ് പാർപ്പിട പദ്ധതികൾക്ക് തുടക്കമായത്. പാർപ്പിട, നഗരാസൂത്രണകാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി, ഡെൽമൺ ഗേറ്റ് റിയൽ എസ്റ്റേറ്റ് കമ്പനി സി.ഇ.ഒ അബ്ദുല്ല അലി അൽറഈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ സമാനമായ പദ്ധതികൾ നടപ്പാക്കാനുദ്ദേശിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ഗുണഭോക്താക്കൾക്ക് ‘തസ്ഹീൽ’, ‘മസായ’ എന്നീ പദ്ധതികളിലൂടെ ലോൺ സൗകര്യം ഒരുക്കിയിട്ടുമുണ്ട്. പദ്ധതി സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഡെൽമൺ ഗേറ്റ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.