പ്രവാസി പെൻഷെൻറ അംശാദായം
text_fieldsമനാമ: നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ പ്രതിമാസം 300 രൂപയും മറ്റു വിഭാഗക്കാർ പ്രതിമാസം 100 രൂപയുമാണ് പ്രവാസി പെൻഷനായി അംശദായം അടക്കേണ്ടത്. പെന്‍ഷനാകുന്നതുവരെ അംശാദായം അടക്കണം. മുന്‍കൂറായി അംശാദായം അടക്കുന്നത് മുടക്കം ഒഴിവാക്കാന്‍ സഹായിക്കും.
കേരള പ്രവാസി ക്ഷേമ ബോര്‍ഡിെൻറ വെബ്സൈറ്റ് www.pravasikerala.org വഴി ലോകത്തിെൻറ ഏതു കോണില്‍നിന്നും അംശാദായം ഓണ്‍ലൈനായി അടക്കാവുന്നതാണ്. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡുകള്‍, മറ്റു ഇലക്ട്രോണിക് അടവു സംവിധാനങ്ങള്‍ എന്നിവ ഉപയോഗപെടുത്തി ഒരു വിധ ചാര്‍ജും ഇല്ലാതെ ക്ഷേമനിധിയിലേക്ക് അടവുകള്‍ നടത്താം. (അന്തര്‍േദശീയ കാര്‍ഡുകള്‍ക്ക് ഗേറ്റ്വേ ചാര്‍ജ് ബാധകം). ഓഫിസിലേക്ക് വരാതെതന്നെ അംഗങ്ങള്‍ക്ക് അവരുടെ അംശാദായ അടവ് വിവരങ്ങള്‍ അംഗത്വ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് പരിശോധിക്കാൻ കഴിയും. പ്രവാസി ക്ഷേമ ബോര്‍ഡിെൻറ വെബ്സൈറ്റിൽ Welfare Schemes-Register Online- > Already Registered Members എന്ന ലിങ്കില്‍ അംശദായ വിവരങ്ങള്‍ ലഭ്യമാണ്.
ചലാന്‍/ പേ ഇന്‍ സ്ലിപ്
ചലാന്‍/ പേ ഇന്‍ സ്ലിപ് എന്നിവ ഉപയോഗിച്ച് അംശാദായം അടക്കുന്നതിനുള്ള സൗകര്യവുമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കേരള സ്റ്റേറ്റ് പ്രവാസി വെല്‍ഫെയര്‍ െഡവലപ്മെൻറ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ്, ട്രാവന്‍കൂര്‍ പ്രവാസി െഡവലപ്മെൻറ് കോഒാപറേറ്റിവ് സൊസൈറ്റി എന്നീ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്കുന്ന അതത് ബാങ്കിെൻറ ചലാന്‍/ പേ ഇന്‍ സ്ലിപ് ഉപയോഗിച്ചും അംശാദായം അടക്കാം. ഇതിനുള്ള ചലാന്‍/പേ ഇന്‍സ്ലിപ് വെബ്സൈറ്റിൽനിന്ന് പ്രിൻറ് എടുത്ത് ഉപയോഗിക്കാം.
ഫോട്ടോസ്റ്റാറ്റ് കോപ്പിയും ഉപയോഗിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അംശാദായം അടക്കാനുള്ള സൗകര്യമുണ്ട്. ഒമാനിലുള്ള പ്രവാസികള്‍ക്ക് ഗ്ലോബല്‍ മണി എക്സ്ചേഞ്ച് വഴിയും അടവുകള്‍ നടത്താം. 55 നുമേല്‍ 60 വയസ്സിനകം പെൻഷൻ പദ്ധതിയിൽ അംഗമാകുന്നവര്‍ക്ക് അഞ്ചു കൊല്ലം പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമെ പെന്ഷൻ ലഭിക്കുകയുള്ളൂ.
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം അടക്കുന്നവര്‍ക്ക് അധികമായിട്ടുള്ള ഓരോ അംഗത്വ വര്‍ഷത്തിനും നിശ്ചയിച്ചിട്ടുള്ള മിനിമം പെന്ഷന് തുകയുടെ മൂന്നു ശതമാനത്തിനു തുല്യമായ തുകകൂടി പ്രതിമാസം അധിക പെന്‍ഷനായി ലഭിക്കും. എന്നാല്‍, മൊത്തം പെന്ഷന് തുക മിനിമം പെന്ഷന് തുകയുടെ ഇരട്ടിയില്‍ കൂടില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.